സംസ്‌കരിക്കാന്‍ പണമില്ല; കുഞ്ഞിന്റെ ജഡം കുപ്പയില്‍
ചെന്നൈ: സംസ്‌കരിക്കാന്‍ പണമില്ലാത്തതിനാല്‍ രണ്ടുവയസ്സുകാരിയുടെ മൃതദേഹം മാതാപിതാക്കള്‍ കുപ്പത്തൊട്ടിയില്‍ തള്ളി.
ശിശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കസ്റ്റഡിയിലെടുത്തപ്പോഴാണു പിതാവ് രവിയും മാതാവ് നിര്‍മലയും ഇങ്ങനെ മൊഴി നല്‍കിയത്.
രോഗത്തെ തുടര്‍ന്നാണു കുഞ്ഞ് മരിച്ചതെന്നും ഇവര്‍ പറഞ്ഞു. ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന രവിക്കു സ്ഥിരവരുമാനമില്ല.
അതേസമയം, ദാരിദ്യ്രത്തെ തുടര്‍ന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്നകാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ചെന്നൈയ്ക്കടുത്ത് കോടമ്പാക്കത്താണ് ശനിയാഴ്ച രാവിലെ കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ കുപ്പത്തൊട്ടിയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പത്തുദിവസത്തോളം കുഞ്ഞ് രോഗബാധിതയായി കഴിയുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും ഇവര്‍ പറയുന്നു.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications