Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീകൃഷ്ണ റിപ്പോര്‍ട്ടില്‍ ആറ് നിര്‍ദേശങ്ങള്‍

Telangana
ദില്ലി: തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 875 പേജുകള്‍ വരുന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച തന്നെ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നു.

ശ്രീകൃഷ്ണ കമ്മീഷന്റെ പ്രധാന നിര്‍ദേശങ്ങള്‍-

1. കഴിയുമെങ്കില്‍ തെലുങ്കാനക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കി ആന്ധ്രപ്രദേശിനെ നിലനിര്‍ത്തുക
2. ആന്ധ്രപ്രദേശിനെ റായല്‍ തെലുങ്കാന, തീരദേശ ആന്ധ്ര എന്നിങ്ങനെ വിഭജിക്കുക.
3.മുകളില്‍ പറഞ്ഞ രീതിയില്‍ വിഭജിക്കുകയാണെങ്കില്‍ ഹൈദരാബാദിനെ കേന്ദ്രഭരണപ്രദേശമാക്കുക. ഇരു മേഖലയ്ക്കും പ്രത്യേക തലസ്ഥാനം അനുവദിക്കുക.
4. സംസ്ഥാനത്തെ സീമാന്ധ്ര, തെലുങ്കാന എന്നീ മേഖലകളായി വിഭജിക്കുക.
5. ഹൈദരാബാദിനെ റായല്‍ തെലുങ്കാനയുടെ തലസ്ഥാനമാക്കുക.
6. തെലുങ്കാനയുടെ ഭരണവുമായി ബന്ധപ്പെട്ട് പ്രാദേശിക കൗണ്‍സില്‍ രൂപീകരിക്കുക. ഐക്യ ആന്ധ്ര നിലനിര്‍ത്തുക.

കഴിയുമെങ്കില്‍ ആന്ധ്രപ്രദേശ് ഐക്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ തെലങ്കാനയില്‍ നിന്നാവാമെന്നും നിര്‍ദ്ദേശിയ്ക്കുന്നു വിവിധ മേഖലകളില്‍ നിന്ന് മന്ത്രിമാര്‍ക്ക് ആനുപാതിക പ്രാതിനിധ്യവും നല്‍കണം, ബജറ്റിലും ആനുപാതിക വിഹിതം വേണം, വിഭവവിനിയോഗത്തിലും ആനുപാതിക തോത് നിലനിര്‍ത്തണം. ഒഴിച്ചുകൂടാനാവത്ത അവസ്ഥയില്‍ മാത്രമെ വിഭജനത്തെക്കുറിച്ച് ചിന്തിക്കാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് ആന്ധ്രയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന മനസോടെ വായിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കു ചിദംബരം റിപ്പോര്‍ട്ടിന്റെ കോപ്പി കൈമാറി.

സര്‍വകക്ഷി യോഗത്തില്‍ നിന്നു മൂന്നു പാര്‍ട്ടികള്‍ വിട്ടു നില്‍ക്കുന്നതു ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ടിഡിപി, ബിജെപി, ടിആര്‍എസ് പാര്‍ട്ടികളാണു യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+