കസബിന്റെ അപ്പീലില്‍ വിധി ഫെബ്രുവരി 7ന്

ജസ്റ്റിസുമാരായ രഞ്ജനദേശായ്, ആര്‍.വി. മോറെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക.
കസബിന്റെ ഹര്‍ജിയും പ്രത്യേക കോടതി രണ്ടു പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള സര്‍ക്കാറിന്റെ ഹര്‍ജിയും ഹൈക്കോടതി ഒന്നിച്ച് പരിഗണിക്കുകയായിരുന്നു.
ഒക്ടോബര്‍ 18നാണ് ഡിവിഷന്‍ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. കസബ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് ആദ്യം കോടതി നടപടികളില്‍ പങ്കെടുത്തത്. പിന്നീട് കസബ് ഇതില്‍നിന്ന് മാറിയിരുന്നു.
48ാം നമ്പര്‍ കോടതി മുറിയില്‍ വന്‍സുരക്ഷാ സന്നാഹത്തോടെയായിരുന്നു വാദം കേള്‍ക്കല്‍ നടന്നത്. 2010 മെയ് ആറിനാണ് പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിച്ചത്. ഫഹീം അന്‍സാരി, ഷഹാബുദീന്‍ അഹ്മദ് എന്നീ പ്രതികളെ കോടതി വെറുതെ വിട്ടു.
ലഷ്‌കര്‍ഇതോയ്ബയുടെ ഗൂഢാലോചനയോടെയാണ് ഭീകരാക്രമണം നടന്നതെന്നും കശ്മീരിനെ മോചിപ്പിച്ച് മുസ്‌ലിം ഭരണത്തിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആളുകളെ ബന്ദികളാക്കി വില പേശാനായിരുന്നു ഇവരുടെ ശ്രമമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
കസബ് തന്റെ പേരിലുള്ള ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഭീകരാക്രമണം നടക്കുമ്പോള്‍ സി.എസ്.ടി. സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്ന് കസബിന്റെ അഭിഭാഷകന്‍ വാദിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ തന്റെ മുഖം വ്യക്തമായി തെളിഞ്ഞിട്ടില്ലെന്നും കസബ് കോടതിയില്‍ ബോധിപ്പിച്ചു.












Click it and Unblock the Notifications