ഐഎഎസ് ദമ്പതിമാര്‍ക്ക് 369കോടിയുടെ സ്വത്ത്
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്നുള്ള ഐഎഎസ് ദമ്പതിമാരില്‍ നിന്ന് 360 കോടി രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് ആദായനികുതി അധികൃതര്‍ കണ്ടെടുത്തു.
രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തുക ഐഎഎസ്. ഓഫീസര്‍മാരില്‍ നിന്ന് കണ്ടെടുക്കുന്നത്. 1979 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസര്‍മാരായ അരവിന്ദ്, ഭാര്യ ടിനു ജോഷി എന്നിവരുടെ പക്കല്‍ നിന്നാണ് അനധികൃത സ്വത്ത് കണ്ടെടുത്തത്.
സസ്‌പെന്‍ഷനില്‍ കഴിയുന്ന ഇവരുടെ ഉടമസ്ഥതയിലുള്ള ഫഌറ്റുകളിലും സ്ഥാപനങ്ങളിലും 2010 ഫിബ്രവരിയില്‍ നടത്തിയ റെയ്ഡില്‍ മൂന്നുകോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു.
കാര്‍ഗില്‍ യുദ്ധകാലത്ത് പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു അരവിന്ദ്. ടിനു 1988 90 കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു.
ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇരുവരും വന്‍ നിക്ഷേപം നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്.
തുടര്‍ന്ന് നടന്ന റെയ്ഡുകളില്‍ പണവും ആഭരണങ്ങളും നിക്ഷേപങ്ങളുടെ രേഖകളും കണ്ടെടുത്തു. ഗുവാഹാട്ടിയിലും ഭോപ്പാലിലും ദില്ലിയിലുമായി 25 ഫഌറ്റുകള്‍ ഇവര്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications