പ്രണയം: പെണ്‍കുട്ടിയെ ഷോക്കടിപ്പിച്ച് കൊന്നു
മുസഫര്‍നഗര്‍: തങ്ങള്‍ക്കിഷ്ടമില്ലാത്തയാള പ്രണയിച്ചതിന് പാകിസ്താനിലെ ബഹവല്‍പുരില്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഷോ്ക്കടിപ്പിച്ചു കൊന്നു. ഗ്രാമകൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശിച്ചതോടെയാണ് ബന്ധുക്കള്‍ 17 വയസ്സുള്ള സൈമ ബീവിയെ കൊലപ്പെടുത്തിയത്. കുടുംബത്തിന് മാനക്കേടുണ്ടാക്കുന്നതാണ് സൈമയുടെ ചെയ്തിയെന്ന് ഗ്രാമകൗണ്‍സില്‍ വിധിച്ചിരുന്നു.
പെണ്‍കുട്ടിയുടെ കഴുത്തിലും പുറത്തും കൈകളിലും ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പോലീസിനോട് ആവശ്യപ്പെട്ടു.
അയല്‍വാസിയായ ദിലാവര്‍ എന്നയാള്‍ക്കൊപ്പം കറാച്ചിയിലേക്ക് ഒളിച്ചോടിയ സൈമ ബീവിയെ വിവാഹം കഴിച്ചുനല്കാമെന്ന് വാഗ്ദാനം ചെയ്താണ് ബന്ധുക്കള്‍ വീട്ടിലെത്തിച്ച
പിന്നീട് അച്ഛനും മറ്റു ബന്ധുക്കളും ദിലാവര്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതാണെന്നു പറഞ്ഞ് പിന്മാറുകയായിരുന്നു. തുടര്‍ന്ന് അവര്‍ നിര്‍ബന്ധിച്ച വിവാഹത്തിന് വഴങ്ങാതെ വന്നപ്പോഴാണ് കൊല നടത്തിയത്.
സൈമ ബീവിയുടെ ഗ്രാമത്തില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും വേണ്ടത്ര തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാക് ഗ്രാമങ്ങളിലെ ഗിരിവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ അഭിമാനക്കൊലപാതകങ്ങള്‍ പതിവാണ്. ബന്ധുക്കളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കുകയോ പുരുഷനുമായി ബന്ധപ്പെടുകയോ ചെയ്താലാണ് ദുരഭിമാനക്കൊല അരങ്ങേറുന്നത്.
വിവാഹേതര ലൈംഗികബന്ധത്തില്‍ പങ്കാളിയായ സ്ത്രീയെ ഗിരിവര്‍ഗ ആചാരപ്രകാരം കൊല ചെയ്യാം. 2009ല്‍ മാത്രം 650 പേര്‍ ഇങ്ങനെ കൊല്ലപ്പെട്ടെന്നാണ് പാകിസ്താനിലെ ഒരു മനുഷ്യാവകാശ സംഘടന കണ്ടെത്തിയത്.












Click it and Unblock the Notifications