കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധവിഹാരത്തില്‍ നിന്നും വിദേശകറന്‍സി പിടിച്ചു

  • By Lakshmi
Google Oneindia Malayalam News

ധര്‍മശാല: ഹിമാചല്‍പ്രദേശിലുള്ള ബുദ്ധമത കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ വിദേശ കറന്‍സിയുടെ വന്‍ ശേഖരം പിടിച്ചെടുത്തു.

തിബത്തന്‍ ബുദ്ധമതസ്ഥരുടെ കേന്ദ്രമായ ധര്‍മശാലയ്ക്കടുത്തുള്ള സിദ്ധബാരിയില്‍ 17ാം കര്‍മാപ ഉഗിയന്‍ ട്രിന്‍ലി ദോര്‍ജിയുടെ ഗിയുട്ടു ബുദ്ധവിഹാരത്തില്‍ നടത്തിയ തിരച്ചിലിലാണ് കറന്‍സി കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കര്‍മാപയുടെ സഹായി ശക്തിലാമ എന്ന രാജ്ബയ്‌ച്ചോജന്‍ അറസ്റ്റിലായി.
ആസ്‌ത്രേലിയ, ബ്രിട്ടന്‍, ചൈന, ജപ്പാന്‍, അമേരിക്ക, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികളാണു റെയ്ഡില്‍ കണ്ടെടുത്തത്.

റെയ്്ഡ് നടക്കുന്നതിന് ഒരു ദിവസം മുമ്പ് ഒരുകോടി രൂപയുമായി അശുതോഷ്, സഞ്ജയ് എന്നിവരെ ഉണയില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ ദില്ലിയിലെ ഒരു സ്വകാര്യബാങ്കിന്റെ ശാഖയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നു തെളിഞ്ഞു. തുടര്‍ന്നായിരുന്നാണ് ബുദ്ധവിഹാരത്തില്‍ റെയ്ഡ് നടത്തിയത്.

ആറു സ്യൂട്ട്‌കേസുകള്‍ നിറയെ കറന്‍സി കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. കന്‍ഗ്രാ പൊലീസ് ധര്‍മശാല, അംബാല, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണ സംഘങ്ങളെ അയച്ചിരിക്കുകയാണ്.

English summary
Himachal Pradesh Police have recovered around Rs 1.32 crore, including foreign currency, from the residence of the 17th Karmapa and a vehicle carrying Buddhists monks to Dharamsala,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X