കമിതാക്കളെ കല്ലെറിഞ്ഞുകൊന്നു
കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ തീവ്രവാദികള്‍ കമിതാക്കളെ കല്ലെറിഞ്ഞു കൊന്നു. ബന്ധുക്കള്‍ നിശ്ചയിച്ച വിവാഹബന്ധം എതിര്‍ത്ത് ഒളിച്ചോടാന്‍ ശ്രമിച്ച കമിതാക്കാളാണ് കൊലപ്പെട്ടത്. ദസ്‌തെ ആര്‍ച്ചി ജില്ലയിലെ കുണ്ടുസ് പ്രവിശ്യയിലാണു സംഭവം.
19കാരിയായ അഫ്ഗാന്‍ യുവതി സിദ്ഖായെയും കാമുകന്‍ ഖായമിനെയുമാണു നൂറുകണക്കിന് ഗ്രാമവാസികള്‍ നോക്കിനില്‍ക്കെ തീവ്രവാദികള്‍ കല്ലെറിഞ്ഞു കൊന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്നുണ്ട്.
ഖായമിനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച യുവതിയെ ഭീകരര്‍ പിടികൂടുകയായിരുന്നു. പിന്നീടു ഇസ്ലാമിക് പുരോഹിതരാണ് ഇവര്‍ക്കു വധശിക്ഷ വിധിച്ചത്. തുടര്‍ന്നായിരുന്നു കമിതാക്കളെ താലിബാന്‍കാര്‍ കല്ലെറിഞ്ഞുകൊന്നത്.
അതേ സമയം കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിക്കാത്തതിനാല്‍ ഭീകരര്‍ മൂന്നു തവണ സിദ്ഖിയ്ക്കു നേരെ വെടിയുതിര്‍ത്ത് മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications