Get Updates
Get notified of breaking news, exclusive insights, and must-see stories!

നെറ്റ് കൂട്ടായ്മകളില്‍ ഉത്സവ് ആണ് താരം

Utsav Sharma
ദില്ലി: വിവാദകേസുകളില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നവരെ പരസ്യമായി ആക്രമിച്ച ഉത്സവ് ശര്‍മ്മയ്ക്ക് ഇന്റര്‍നെറ്റില്‍ വീരനായക പരിവേഷം. ഭരണകൂടം പരാജയപ്പെട്ടതില്‍ നിരാശനായ സാധാരണക്കാരനെന്നാണ് ഇന്റര്‍നെറ്റില്‍ സൗഹൃദക്കൂട്ടായ്മകള്‍ ഉത്സവിനെ വിശേഷിപ്പിക്കുന്നത്.

ഉത്സവിനെ പ്രതികരിക്കുന്ന യുവ തലമുറയുടെ പ്രതീകമായും മറ്റുമായി ചിത്രീകരിച്ചാണ്‌ഫേസ്ബുക്കിലും ട്വിറ്ററിലുമായി സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

വിപ്ലവകാരി, സാമൂഹികപ്രവര്‍ത്തകന്‍, ഇന്ത്യയുടെ 'ബൂണ്‍ഡോക് സെയിന്റ്'തുടങ്ങിയ വിളിപ്പേരുകളാണ് ആരാധകര്‍ ഉത്സവിന് നല്‍കിയിരിക്കുന്നത്.

ആരുഷി കേസ് സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ച് പിതാവ് രാജേഷ് തല്‍വാറിനെ വെട്ടുകത്തിയുപയോഗിച്ച് ആക്രമിച്ചതോടെയാണ് മുപ്പതുകാരനായ ഉത്സവ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്.

രുചിക കേസിലെ പ്രതിയും മുന്‍ ഹരിയാണ ഡിജിപിയുമായ എസ്പിഎസ് റാത്തോഡിനെയും മാനസികരോഗമുള്ള ഈ യുവാവ് ആക്രമിച്ചിരുന്നു.

കുറച്ചുപേര്‍ ഉത്സവ് ശര്‍മയുടെ നടപടികളെ ചോദ്യം ചെയ്തപ്പോള്‍ പലരും അനീതിക്കെതിരായ പ്രതികരണമെന്നാണ് അതിനെ വിശേഷിപ്പിച്ചത്.

ഉത്സവ് ശര്‍മ ഹിന്ദുസ്ഥാനി എന്ന പേരില്‍ ഫേസ്‍ബുക്കില്‍ തുടങ്ങിയ ഗ്രൂപ്പിലൂടെയും ഇദ്ദേഹത്തെ സ്തുതിച്ച് ഒട്ടേറെ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+