സെക്സ്: യുവാക്കളെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധി
ടെഹ്‌റാന്‍: സ്വവര്‍ഗ ലൈംഗികബന്ധത്തിന്റെ പേരില്‍ ഇറാനില്‍ രണ്ടു യുവക്കളെ കല്ലെറിഞ്ഞു കൊല്ലാന്‍ ശരീയത് കോടതിയുടെ വിധി.
ഇരുപത് വയസ്സുള്ള അയൂബ്, ഇരുപത്തിയൊന്നുകാരന്‍ മൊസ്ലെ എന്നവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ഇവരുടെ മൊബൈല്‍ നിന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു.
ഇതുകൂടാതെ ഇറാന്‍ പ്രസിഡന്റ് അഹമദി നിജാദ്, നേതാവ് ഖമേനി എന്നിവരുടെ ഫോട്ടോകളില്‍ കഴുതകളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് മാറ്റം വരുത്തിയ പടങ്ങളും ഇവരുടെ മൊബൈലില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഫെബ്രുവരി നാലിന് വെള്ളിയാഴ്ച ഇവരെ കല്ലെറിഞ്ഞുകൊല്ലാനാണ് വിധി. ഒറു കുര്‍ദ് ദിനപ്പത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. സംഭവം പുറംലോകമറിഞ്ഞതോടെ കൊലപാതകത്തിനെതിരെ ലോകത്തിന്റെ നാലുപാടുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.
അവിഹിതബന്ധത്തിന്റെ പേരില്‍ നേരത്തേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സക്കീന അസ്തിഹാനിയുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്‍പ്രതിഷേധം നടത്തിയ ദി ഇന്റര്‍നാഷണല്‍ കമ്മിറ്റി എഗെയിന്‍സ്റ്റ് സ്റ്റോണിങ് എന്ന സംഘടന പുതിയ സംഭവത്തിലും പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications