Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മത്സരിക്കില്ലെന്ന് മുബാറക്

Hosni Mubarak
കെയ്‌റോ: ജനകീയ പ്രക്ഷോഭം ശക്തി പ്രാപിയ്ക്കുന്നതിനിടെ സെപ്റ്റംബറില്‍ നടക്കാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക് പ്രഖ്യാപിച്ചു. മുബാറക് അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് കെയ്‌റോയില്‍ ലക്ഷങ്ങള്‍ അണിനിരന്ന ജനകീയ റാലിയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.

എന്നാല്‍ സപ്തംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷമേ സ്ഥാനമൊഴിയുകയുള്ളുവെന്നും മുബാരക് വ്യക്തമാക്കി.തന്റെ കാലാവധി തീരുന്നതിന് മുമ്പ് ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

പോരാടി നേടിയ മണ്ണില്‍ വെച്ച് തന്നെയായിരിക്കും തന്റെ മരണവുമെന്ന് പ്രസംഗത്തില്‍ വ്യക്തമാക്കിയ മുബാരക്ക് രാജ്യം വിട്ട് പോകണമെന്ന പ്രക്ഷോഭകാരികളുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന സൂചനയാണ് നല്‍കിയത്.

എന്നാല്‍ ആറു മാസം വരെ കാത്തിരിക്കാനാവില്ലെന്നും മുബാരക്ക് ഉടന്‍ സ്ഥാനമൊഴിയണമെന്നുമാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.അധികാരമൊഴിയാന്‍ മടിക്കുന്ന ഒരു ഏകാധിപതിയുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ് മുബാരക്ക് നടത്തിയതെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് എല്‍ബരാദി പറഞ്ഞു.

സിക്‌സ് ഏപ്രില്‍ മൂവ്‌മെന്റ്, പ്രതിപക്ഷ അല്‍ ഗാദ് പാര്‍ട്ടി, നിരോധിക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡ്, അല്‍ വഫ്ദ് പാര്‍ട്ടി എന്നിവയുടെ പ്രവര്‍ത്തകരും നൊബേല്‍ ജേതാവ് മുഹമ്മദ് എല്‍ ബരാദിയുടെ അനുയായികളുമാണ് പ്രതിഷേധവുമായി ആദ്യം തെരുവിലിറങ്ങിയത്.

മുബാറക് ഭരണത്തിന്റെ അന്ത്യം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 25നാണ് പ്രക്ഷോഭം ആരംഭിച്ചത്. ആദ്യമായി വൈസ് പ്രസിഡന്റിനെ നിയോഗിച്ചും പ്രധാനമന്ത്രിയെയും പ്രമുഖ മന്ത്രിമാരെയും മാറ്റിയും ചില പരിഷ്‌കരണങ്ങള്‍ക്കു മുബാറക് സന്നദ്ധനായെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തയ്യാറല്ലെന്ന് സൈന്യം പ്രഖ്യാപിച്ചതും പ്രസിഡന്റിന് കനത്ത തിരിച്ചടിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+