കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ രാജ തീഹാര്‍ ജയിലില്‍

  • By Lakshmi
Google Oneindia Malayalam News

A Raja
ദില്ലി: 2 ജി സ്‌പെക്ട്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ. രാജയെ 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ രാജയെ പിന്നീട് തിഹാര്‍ ജയിലിലേക്കു മാറ്റി.

മാര്‍ച്ച് മൂന്നു വരെയാണു രാജയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി രണ്ടിന് അറസ്റ്റിലായ ഇദ്ദേഹം ഇതുവരെ സിബിഐ കസ്റ്റഡിയിലായിരുന്നു. കേസ് നേരിടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കോടതിയെത്തിയ രാജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജയ്ക്ക് വീട്ടില്‍ നിന്നുള്ള ആഹാരം നല്‍കണമെന്നും മരുന്നുകള്‍ ലഭ്യമാക്കണമെന്നും കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. രാജയുടെ അഭിഭാഷകന്‍ രമേശ് ഗുപ്ത ഈ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണിത്.

ടെലികോം മന്ത്രിയായിരിക്കെ 2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ ക്രമക്കേട് കാട്ടി പൊതുഖജനാവിന് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് രാജയെ സിബിഐ അറസ്റ്റ് ചെയ്തത്.

രാജയ്‌ക്കൊപ്പം അറസ്റ്റ് ചെയ്തിരുന്ന മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറ, രാജയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ആര്‍.കെ. ചന്ദോലിയ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണിപ്പോള്‍. ഡി.ബി.ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സ്വാന്‍ ടെലികോം പ്രമോട്ടറുമായ ഷാഹിദ് ഉസ്മാന്‍ ബല്‍വയും സിബിഐ കസ്റ്റഡിയിലാണ്.

English summary
After spending 15 days in CBI custody, former telecom minister A Raja will be cooling his heels in Tihar jail over the next fortnight over 2G Spectrum Scam. Raja was arrested by CBI on February 2. With the Indian penal laws barring custodial stay with the police for more than 15 days, he was remanded to judicial custody by a Patiala House Court on Thursday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X