യുഡിഎഫ് യോഗം ഇന്ന്; മുന്നണി അസ്വസ്ഥം

യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗമാണ് ഇന്നു മൂന്നിനു കന്റോണ്‍മെന്റ് ഹൌസില്‍ ചേരുന്നത്. തുടര്‍ന്ന് 24നു യുഡിഎഫ് ഉന്നതാധികാര സമിതിയും ചേരും. മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അകപ്പെട്ട ഐസ്‌ക്രീം കേസിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് യോഗം നേരത്തെ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ യുഡിഎഫിലെ പ്രധാന കക്ഷിയുടെ നേതാവായ ആര്‍ ബാലകൃഷ്ണ പിള്ള ജയിലിലായി. ടിഎം ജേക്കബിന്റെ കുരിയാര്‍കുറ്റി-കാരപ്പാറ കേസ് വീണ്ടും സജീവമായി. പാമോയില്‍ കേസില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ പേരു തന്നെ വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി.
ഇതിനൊക്കെ പുറമെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ കൊട്ടാരക്കര പ്രസംഗവും അബ്ദുള്ളക്കുട്ടിയുടെ പെരുമാറ്റവും യുഡിഎഫിനെ വിഷമിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തൊടുപുഴ സീറ്റ് സംബന്ധിച്ച് ദില്ലിയില്‍ കെഎം മാണി നടത്തിയ പ്രസ്താവന ഇടുക്കിയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി നേരിട്ടിരുന്ന ഇടതുമുന്നണി ഈ സംഭവങ്ങളൊക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ഒരുങ്ങുകയാണ്. ഇതിനെ എങ്ങനെ മറികടക്കാം എന്നതായിരിക്കും യുഡിഎഫ് നേതൃയോഗത്തിന്റെ പ്രധാന ചര്‍ച്ച.












Click it and Unblock the Notifications