12കാരിയുടെ കൊല; ചേച്ചിയും കാമുകനും പിടിയില്‍
കൊച്ചി: പന്ത്രണ്ടുകാരിയെ കഴുത്തു ഞെരിച്ച് ബോധംകെടുത്തിയ ശേഷം വിഷം കുടിപ്പിച്ച് കൊന്ന കേസില്‍ നാലര വര്‍ഷത്തിനുശേഷം സഹോദരിയെയും അവരുടെ മുന്‍കാമുകനെയും െക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്റ്റുചെയ്തു.
ഇടുക്കി കുഞ്ചിത്തണ്ണി ആനച്ചാല്‍ ആമക്കണ്ടം പുളിക്കചുണ്ടയില്‍ രാജന്‍ മാത്യുവിന്റെ മകളും ആറാം ക്ലാസ് വിദ്യാര്‍ഥിനിയുമായിരുന്ന ഗ്രീഷ്മ കൊല്ലപ്പെട്ട കേസില്‍ ജ്യേഷ്ഠത്തി രേഷ്മ (19), കാമുകനായ ഓട്ടോ ഡ്രൈവര്‍ ആനച്ചാല്‍ മാന്നാംകുടി തടത്തേല്‍ കണ്ണന്‍ (പ്രശാന്ത്25) എന്നിവരാണ് അറസ്റ്റിലായത്. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസ് വിഷം കഴിച്ച് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നനിഗമനത്തിലാണ് എത്തിയത്. ഇതില്‍ വിശ്വാസം തോന്നാതിരുന്ന പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
2006 സെപ്തംബര്‍ 19 നാണ് ഗ്രീഷ്മയുടെ കൊല്ലപ്പെട്ട്. ഈ സമയത്ത് ചേച്ചി രേഷ്മയ്ക്ക് 14 ഉം കണ്ണന് 20 വയസുമായിരുന്നു. ഇവരുടെ പ്രണത്തിന് ഗ്രീഷ്മ തടസംനിന്നതാണ് കൊലപാതകത്തിന് കാരണമെന്ന് െ്രെകംബ്രാഞ്ച് എസ്പി എസ്. സുരേന്ദ്രന്‍ പറഞ്ഞു.
ചേച്ചിയുടെ പ്രണയത്തെപ്പറ്റി ഗ്രീഷ്മ അച്ഛന്‍ രാജന്‍മാത്യുവിനെ അറിയിച്ചിരുന്നു. രാജന്‍മാത്യു മകളെ ശാസിക്കുകയും കണ്ണനോട് മേലില്‍ വീട്ടില്‍ വരരുതെന്ന് താക്കീതും ചെയ്തു. ഇതിനുശേഷവും ഇവര്‍ വീട്ടില്‍ സംഗമിച്ചത് ഗ്രീഷ്മ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത
തങ്ങളെ കണ്ടകാര്യം ആരോടും പറയരുതെന്ന് രേഷ്മ ആവശ്യപ്പെട്ടെങ്കിലും ഗ്രീഷ്മ സമ്മതിച്ചില്ല. താനിത് അച്ഛനെ അറിയിക്കുമെന്ന് ഗ്രീഷ്മ പറഞ്ഞപ്പോള്‍ രോഷാകുലനായ കണ്ണന്‍ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയോട് ചേര്‍ത്ത് ഞെരുക്കി. തുടര്‍ന്ന് അബോധാവസ്ഥയിലായ ഗ്രീഷ്മയെ കട്ടിലില്‍ കിടത്തി കൈയില്‍ കരുതിയിരുന്ന വിഷം കണ്ണന്‍ വായിലേക്ക് ഒഴിച്ചു കൊടുക്കുകയായിരുന്നു. മരണവെപ്രാളത്തില്‍ ഗ്രീഷ്മ വെള്ളം ചോദിച്ചുവെന്നും അപ്പോഴാണ് വിഷം കലര്‍ന്ന വെള്ളം വായില്‍ ഒഴിച്ചുകൊടുത്തതെന്നും കണ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വിഷം കൊടുത്ത ഗ്ലാസ് പൊട്ടിച്ചുകളയാന്‍ രേഷ്മയോട് ആവശ്യപ്പെട്ടു.
ഗ്രീഷ്മ മരിച്ചെന്ന് ഉറപ്പാക്കിയശേഷം കണ്ണന്‍ രക്ഷപ്പെടുകയായിരുന്നു. താന്‍ കുളിക്കാന്‍പോയ സമയം ഗ്രീഷ്മ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയതായും അഴിച്ചു കിടത്തിയപ്പോഴേക്കും മരിച്ചിരുന്നതായും രേഷ്മ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
പെണ്ണുകാണല്‍ ചടങ്ങ് നടക്കാനിരിയ്‌ക്കെയാണ് രേഷ്മ അനിയത്തിയെ കൊന്ന കേസില്‍ കുടുങ്ങിയത്. രേഷ്മയുടെയും കണ്ണന്റെ പ്രണയം രണ്ടര വര്‍ഷം മുമ്പെ തകര്‍ന്നിരുന്നു.












Click it and Unblock the Notifications