ജയിക്കാന്‍ സെക്‌സ്; സര്‍വ്വകലാശാല വിവാദത്തില്‍

സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള നേതാജി സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളെജിലെ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ പരാതിയാണ് വിവാദത്തിന് അടിസ്ഥാനം ആദ്യവര്‍ഷ എംബിബിഎസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് ഒരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഒരു മുതിര്‍ന്ന വി്ദ്യാര്‍ഥി ആവശ്യപ്പെട്ടുവെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിത്.
പരീക്ഷയില്‍ രണ്ടു വിഷയങ്ങളില്‍ തോറ്റിട്ടുണ്ടെന്നും പറഞ്ഞപ്രകാരം ചെയ്താല്‍ മാര്‍ക് പുനര്‍നിര്‍ണയത്തിന് അപേക്ഷ നല്‍കുമ്പോള്‍ വിജയിപ്പിക്കാമെന്നുമായിരുന്നുവത്രേ മുതിര്‍ന്ന വിദ്യാര്‍ഥിയുടെ വാഗ്ദാനം. ഇയാള്‍ പറഞ്ഞതുപോലെ തന്നെ താന്‍ രണ്ട് വിഷയങ്ങളില്‍ തോറ്റിട്ടുണ്ടെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി.
ആരോപണത്തെത്തുടര്‍ന്ന് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് റാണി ദുര്‍ഗാവതി സര്‍വകലാശാല സ്ഥിതിചെയ്യുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍, സര്‍വകലാശാല പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറെയും പരീക്ഷാ കണ്ട്രോളറെയും ഇടനില നിന്ന് ഇവര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന രാജു ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ പെണ്‍കുട്ടികളെ കണ്ടുമുട്ടാന്‍ വേദിയാക്കിയിരുന്ന ഹോട്ടലിന്റെ ഉടമയും സീനിയര്‍ പെണ്‍കുട്ടിയും ഒളിവിലാണ്. പരീക്ഷാ പേപ്പറുകളും സര്‍വ്വകലാശാലയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications