Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ത്ഥി: മാനദണ്ഡം വിജയസാധ്യതയെന്ന് സിപിഎം

CPM Flag
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള മുഖ്യമാനദണ്ഡം വിജയസാധ്യതയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് തീരുമാനം തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്നും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ അനാവശ്യ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഴിമതിയും വിലക്കയറ്റവും കോണ്‍ഗ്രസിനെതിരെ മുഖ്യ ആയുധമാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് തീരുമാനം.

സിപിഎം ഭരണത്തിലിരിക്കുന്ന കേരളവും ബംഗാളും ജനപക്ഷത്തുനിന്നാണ് പ്രവര്‍ത്തിച്ചതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പൊതു സാധ്യതകളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകള്‍ നേടിയെടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടത് യോഗം വിലയിരുത്തി.

രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുതെന്ന് പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കാര്യമാക്കേണ്ട എന്നാണ് തീരുമാനം.

കേരളത്തില്‍ ഇടമലയാര്‍, ഐസ്‌ക്രീം കേസുകള്‍ വീണ്ടും പൊങ്ങിവന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+