കോമണ്‍വെല്‍ത്ത്; ദിവസം ചെലവായത് 640കോണ്ടം

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ദില്ലി സര്‍ക്കാറിന്റെ ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിനൊന്നിദിവസം നീണ്ടുനിന്ന കോമണ്‍വെല്‍ത്ത് മാമാങ്കത്തിനായൊരുക്കിയ ഗ്രാമത്തില്‍ ദില്ലി സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്രമോഷന്‍ ട്രസ്റ്റുമായി ചേര്‍ന്ന് കോണ്ടം വെന്റിങ് മെഷിന്‍ സ്ഥാപിച്ചിരുന്നു.
ഗെയിംസുമായി ബന്ധപ്പെട്ട് 7680 കോണ്ടങ്ങളാണ് ഈ യന്ത്രംവഴി വിതരണം ചെയ്തതെന്നും ദിവസം 640 കോണ്ടം വീതം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കെന്നും അധികൃതര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ഗെയിംസ് ഗ്രാമത്തില്‍ 77രാജ്യങ്ങളില്‍ നിന്നായുള്ള 6000ത്തോളം കായികതാരങ്ങളും അനുബന്ധ ഉദ്യോഗസ്ഥരുമാണ് താമസിച്ചിരുന്നത്.
ദില്ലിയില്‍ ആശങ്കജനിപ്പിക്കുന്ന വിധത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്തി പ്രമുഖ ഹോട്ടലുകള്‍, സ്‌റ്റേഡിയം, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കോണ്ടം വെന്റിങ് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
2010 ഓഗസ്റ്റ് 15നും ഡിസംബര്‍ 1നും ഇടയിലുള്ള കാലയളവില്‍ 3300 കോണ്ടം വെന്റിങ് യന്ത്രങ്ങളാണ് ദില്ലിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് 1,200ഓളം യന്ത്രങ്ങള്‍ നശിപ്പിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
ഓരോ ജില്ലയിലും കോണ്ടം വെന്റ്ങ് മെഷിനുകളുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുന്നതിനായി 2 ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചിട്ടുണ്ടെന്നും എസ് സി അഗര്‍വാള്‍ എന്നയാളുടെ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു.












Click it and Unblock the Notifications