വിഎസ് സിപിയേക്കാള്‍ വലിയ സിപി: കുഞ്ഞാലിക്കുട്ടി

പ്രസംഗത്തില്‍ വിഎസിനെ കുഞ്ഞാലിക്കുട്ടി കാരണവര്‍ എന്ന അര്‍ത്ഥത്തില്‍ കാര്‍ന്നോര് എന്ന് വിളിച്ച് കളിയാക്കി. കഴിഞ്ഞ തവണ സീറ്റ് കിട്ടാന്‍ തെരുവില്‍ പ്രകടനം നടത്തി. ഇത്തവണ പ്രകടനം ലീഗിനെതിരെയാണ്. അഞ്ചുകൊല്ലം സ്വന്തം പാര്‍ട്ടിയെ പേടിപ്പിച്ച് നിര്‍ത്തിയ കാര്‍ന്നോര് പോകാന്‍ നേരം മുസ്ലീം ലീഗിന് നേരെ ചാടിയിരിക്കുകയാണ്- കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
വലിയ സാത്വികനാണെന്നും കറ പുരളാത്ത വ്യക്തിത്വമാണെന്നും പറഞ്ഞു കേരളത്തെ മുഴുവന്‍ വിഡ്ഢികളാക്കി. അച്യുതാനന്ദനെ ചിലരൊക്കെച്ചേര്‍ന്ന് ഊതി വീര്‍പ്പിച്ചു വച്ചിരിക്കുകയാണ്. കോടിയേരിയുടെയും പിണറായിയുടെയും തലയില്‍ കേന്ദ്രം അച്യുതാനന്ദനെ വച്ചു കൊടുത്തു ദില്ലിയില്‍നിന്ന് തിരിച്ചയച്ചിരിക്കുകയാണ്.
പണ്ടൊക്കെ ജയിലില്‍ പോകുമെന്നായിരുന്നു കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ മറ്റുള്ളവരെ ജയിലിലയയ്ക്കുമെന്നാണു പറയുന്നത്. അച്യുതാനന്ദനു വേണ്ടി സാമ്പത്തിക ഇടപാടു നടത്തുന്നതു മകനാണെന്നു ജനങ്ങള്‍ക്കു വ്യക്തമായി. പതിനെട്ടടവും പമ്പരം പാച്ചിലും കഴിഞ്ഞാലും ഹരിത പതാകയെ തൊടാന്‍ കഴിയില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നും മുസ്ലീം ലീഗിനെ നയിക്കുമെന്നും റാലിയില്‍ പങ്കെടുത്ത അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ് അറിയിച്ചു. ഇതോടെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുമോയെന്ന സംശയത്തിന് വിരാമമാവുകയും ചെയ്തു.












Click it and Unblock the Notifications