Get Updates
Get notified of breaking news, exclusive insights, and must-see stories!

2 രൂപയ്ക്ക് അരി നടപടികള്‍ തിര. കമ്മിഷന്‍ വിലക്കി

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ജനപ്രിയ വാഗ്ദാനമായ രണ്ട് രൂപ അരിവിതരണ പദ്ധതിയ്ക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.

നേരത്തേ ബി.പി.എല്‍ കുടുംബങ്ങള്‍ക്കുമാത്രം ഏര്‍പ്പെടുത്തി വന്ന രണ്ടുരൂപയ്ക്ക് അരി വിതരണ പദ്ധതി എ.പി.എല്ലുകാരെ കൂടി ഉള്‍പ്പെടുത്തി നാല്പതു ലക്ഷം കുടുംബങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള മന്ത്രിസഭാതീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് തടഞ്ഞത്.

യുഡിഎഫും കോണ്‍ഗ്രസും നല്‍കിയ പരാതിയെതുടര്‍ന്നാണ് കമ്മീഷന്‍ ഇടപെട്ടതെന്നറിയുന്നു. ഇതിനെതിരെ ചൊവ്വാഴ്ച മുഖ്യമന്ത്രി കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്‍കും

സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നില്ല. ബഡ്ജറ്റിലും പദ്ധതിയെപ്പറ്റി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പദ്ധതി ഇപ്പോള്‍ ധൃതിപിടിച്ച് നടപ്പാക്കാനുള്ള നീക്കമാണ് കമ്മിഷന്‍ വിലക്കിയത്.

പദ്ധതി നടപടികള്‍ ഇപ്പോള്‍ ആരംഭിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പദ്ധതിയുടെ പ്രചാരണ പരിപാടികള്‍ നടത്തുന്നതും അപേക്ഷാഫാറങ്ങള്‍ വിതരണം ചെയ്യുന്നതും കമ്മിഷന്‍ നിരോധിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+