പിള്ള നിരാഹരത്തിലല്ലെന്ന്

ജയിലിലെ ആശുപത്രി വാര്‍ഡിലെ വിഐപി മുറിയില്‍ ശിക്ഷയനുഭവിക്കുന്ന പിള്ള കൊതുകുവല ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത് നിരസിക്കപ്പെട്ടതോടെ താന്‍ നിരാഹാരസമരം നടത്തുമെന്ന് ജയിലിലെ ചിലരോട് അദ്ദേഹം പറഞ്ഞിരുന്നതായി അറിയുന്നു.
എന്നാല്‍ വായില്‍ കുരുക്കള്‍ വന്നതിനാല്‍ ബാലകൃഷ്ണപിള്ള ഖരരൂപത്തിലുള്ള ആഹാരം തല്‍ക്കാലം ഉപേക്ഷിച്ചതാണ് നിരാഹാര സമരമായി പ്രചരിപ്പിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് എത്തിയ അഞ്ചംഗസംഘം പിള്ളയെ പരിശോധിച്ച് മരുന്നുകള്‍ നല്‍കിയതായി ജയിലധികൃതര്‍ അറിയിച്ചു.
ഇപ്പോള്‍ ജയിലില്‍ വിഐപി സൗകര്യമാണ് പിള്ളയ്ക്ക് നല്‍കിവരുന്നത്. ജയിലിലെ ആശുപത്രിയോട് ചേര്‍ന്ന് അറ്റാച്ഡ് ബാത്തുറൂമുള്ള പ്രത്യേക മുറിയില്‍ കട്ടില്‍, കിടക്ക, തലയണ, ഫാന്‍ തുടങ്ങിയവയുമുണ്ട്. പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് പിള്ള കഴിക്കുന്നത്. തടവുകാര്‍ക്ക് ഒരുസമയം മൂന്നുപേരില്‍ കൂടുതല്‍ സന്ദര്‍ശകര്‍ പാടില്ല. എന്നാല്‍, രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെയുള്ള സമയത്ത് ഒരുദിവസം നൂറിലധികംപേരാണ് പിള്ളയെ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശകരുമായി രാഷ്ട്രീയം സംസാരിയ്ക്കരുതെന്ന ചട്ടവും പിള്ളയ്ക്ക് ഇളവ് ചെയ്തിട്ടുണ്ട്. ജയിലിനുള്ളില്‍ സ്വര്‍ണാഭരണം അണിയുന്ന പിള്ള യൂണിഫോമിന് പകരം ഷര്‍ട്ടും മുണ്ടുമാണ് ധരിയ്ക്കുന്നത്.
പത്ത് ദിവസത്തെ പരോളിന് പിള്ള അപേക്ഷി ച്ചിട്ടുണ്ട്. അതിന്മേലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വ്യവസ്ഥകള്‍ പാലിച്ച് അദ്ദേഹത്തിന് പരോള്‍ ലഭിച്ചേക്കും. പ്രായാധിക്യവും പ്രതികൂല കാലാവസ്ഥയും പിള്ളയെ അലട്ടുകയാണ്.












Click it and Unblock the Notifications