കസ്റ്റഡി മരണം: 3 പൊലീസുകാര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചി: പാലക്കാട് പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ മൂന്ന് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. എസ്‌ഐമാരായ ടിഎന്‍ ഉണ്ണിക്കൃഷ്ണന്‍, പിവി രമേഷ് , ട്രാഫിക് കോണ്‍സ്റ്റബിള്‍ എപി ശ്യാം പ്രസാദ് എന്നിവരെയാണു അറസ്റ്റു ചെയ്തത്. രമേഷ് കേസിലെ ഒന്നാം പ്രതിയും ഉണ്ണിക്കൃഷ്ണന്‍ രണ്ടാം പ്രതിയുമാണ്.
പുത്തൂര്‍ സ്വദേശി വി ജയകൃഷ്ണന്റെ ഭാര്യ ഷീല (47) യെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്നാരോപിക്കപ്പെടുന്ന കരിങ്കരപ്പുള്ളി കരിപ്പാലി വീട്ടില്‍ സമ്പത്ത് (26) ആണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2010 മാര്‍ച്ച് 23 നായിരുന്നു സംഭവം.
സമ്പത്തിന്റെ സഹോദരന്റെ ഹര്‍ജി പരിണിച്ചു ഹൈക്കോടതി കേസ് മേയ് 25നു കേസ് സിബിഐക്കു വിടുകയായിരുന്നു. ഇതു ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
പാലക്കാട് ടൗണ്‍ നോര്‍ത്ത് സിഐ എ. വിപിനദാസ്, ഡിവൈഎസ്പി സി.കെ. രാമചന്ദ്രന്‍ എന്നിവര്‍ കേസില്‍ പതിമൂന്നും പതിനാലും പ്രതികളാണ്. കോണ്‍സ്റ്റബിള്‍മാരായ ടൌണ്‍ നോര്‍ത്തിലെ ജോണ്‍ ലോബോ, ടി.ജെ. ബ്രിജിത്ത്, പി.എ. അബ്ദുല്‍ റഷീദ്, ഹെഡ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മാധവന്‍, ടൌണ്‍ നോര്‍ത്ത് കോണ്‍സ്റ്റബിള്‍ ഷില്ലന്‍, ട്രാഫിക്ക് കോണ്‍സ്റ്റബിള്‍ എ.പി. പ്രദീപ് കുമാര്‍, ടൌണ്‍ നോര്‍ത്ത് കോണ്‍സ്റ്റബിള്‍മാരായ വിജയന്‍, പി.കെ. ബൈജു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ എസ്. ഉണ്ണിക്കൃഷ്ണന്‍ നായരാണു കേസ് അന്വേഷിക്കുന്നത്. സമ്പത്തിന്റെ കസ്റ്റഡി മരണം സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ ഫലമുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.












Click it and Unblock the Notifications