പാക് ടീമിന്റേത് വിശുദ്ധയുദ്ധപ്രഖ്യാപനം: താക്കറെ

പാക് താരങ്ങള്‍ അവരുടെ മുറികളില്‍ ചെന്നായിരുന്നു നമസ്‌കാരം നിര്‍വഹിക്കേണ്ടിയിരുന്നതെന്നും അതിനുപകരം സ്‌റ്റേഡിയത്തിന്റെ പച്ചപ്പില്‍ നമസ്‌കരിക്കുക വഴി വിശുദ്ധ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ അദ്ദേഹംആരോപിച്ചു.
ക്രിക്കറ്റ് മത്സരത്തിനാണോ മൊഹാലിയില്‍ ടാങ്കുകളും പീരങ്കികളും മിസൈലുകളും വിന്യസിച്ചതെന്നു പരിഹസിച്ച താക്കറെ മറ്റൊരു ടീമുമായുള്ള മത്സരത്തില്‍ ഇത്തരം തയാറെടുപ്പുകള്‍ കണ്ടിരുന്നില്ലെന്നും പറഞ്ഞു.
പാക് പ്രസിഡന്റിനെ കളി കാണാന്‍ ക്ഷണിയ്ക്കാണെങ്കില്‍ ജയിലിലുള്ള കസബിനെയും മൊഹാലിയിലേക്ക് ക്ഷണിയ്ക്കണമെന്ന് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കാര്യമിതൊക്കെയാണെങ്കിലും ക്രിക്കറ്റ് ഭ്രമം കലശലായുള്ള ബാല്‍ താക്കറെ പാര്‍ട്ടി എംപിമാര്‍ക്കൊപ്പമിരുന്ന് ഇന്ത്യ-പാക് മത്സരം കണ്ടിരുന്നു.












Click it and Unblock the Notifications