തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു നേരിയ മേല്‍ക്കൈയെന്നു ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മോണിറ്ററിങ് ഇക്കണോമിക് ഗ്രോത്തിന്റെ സര്‍വേ ഫലം. യുഡിഎഫ് 72-82 വരെ സീറ്റു നേടും. എല്‍ഡിഎഫിന് 58 68 വരെ സീറ്റു ലഭിക്കുമെന്നും സര്‍വേ പറയുന്നു.
20 മണ്ഡലങ്ങളില്‍ അതിശക്തമായ മല്‍സരം നടക്കും. പല പ്രമുഖ നേതാക്കളും തോല്‍ക്കും. ചില ചെറുകിട പാര്‍ട്ടികള്‍ തിരഞ്ഞടുപ്പോടെ നാമാവിശേഷമാകും.
തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് ഏറെ പിന്നിലാവും. എന്നാല്‍ വടക്കന്‍ കേരളത്തില്‍ അവര്‍ പിടിമുറുക്കും. മധ്യ കേരളത്തില്‍ ഇരുമുന്നണികളും തുല്യ ശക്തികളാണ്. .ബിജെപിയ്ക്ക് സീറ്റൊന്നും കിട്ടില്ലെങ്കിലും ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ അവര്‍ നില മെച്ചപ്പെടുത്തുമെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു.
Opposition United Democratic Front (UDF) holds slight edge over the ruling Left Democratic Front in the coming Assembly polls in the State, according to the results of a survey conducted by Institute for Monitoring Economic Growth.