• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ല: വിഎസ്

  • By Lakshmi

പാലക്കാട്: ജമാഅത്തെ ഇസ്ലാമിയുമായി എല്‍ഡിഎഫിനു ധാരണയില്ലെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. പാലക്കാട് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളോടു യോജിപ്പില്ല. അവര്‍ ഇങ്ങോട്ട് വന്നപ്പോള്‍ മാത്രമാണ് പിണറായി വിയന്‍ സംസാരിച്ചത്. ലാവ്‌ലിന്‍ കേസില്‍ ആരോപണവിധേയനായ പിണറായി വിജയനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് താന്‍ കത്തെഴുതിയതായുള്ള ആരോപണം വാസ്തവവിരുദ്ധമാണ്. തിരഞ്ഞെടുപ്പ് അടുക്കവെ തന്നെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് കെട്ടുകഥകളുണ്ടാക്കുന്നത്. അത് ജനങ്ങളുടെ മുന്നില്‍ വിലപോകില്ല- വിഎസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇടതു സര്‍ക്കാരിനെതിരെ പറയാന്‍ ഒന്നുമില്ല. എ.കെ.ആന്റണിയുടെ ആദര്‍ശം പൊള്ളത്തരമാണ്. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി സംബന്ധിച്ച് ആന്റണി മറുപടി പറയണം.2ജി സ്‌പെക്ട്രം അഴിമതിയില്‍ കേന്ദ്രം ഉത്തരവാദിയാണ്. കേന്ദ്രത്തില്‍ സഹസ്രകോടികളുടെ അഴിമതിയാണ് കോണ്‍ഗ്രസ് നടത്തിയത്

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ പിന്നീടു തീരുമാനിക്കും. രണ്ടു രൂപ അരി പദ്ധതി യുഡിഎഫാണ് അട്ടിമറിച്ചത്. ജനങ്ങള്‍ക്ക് അരി കിട്ടാതിരിക്കുന്നതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്. ഇക്കാര്യം ജനങ്ങള്‍ക്കും അറിയാം.

കേന്ദ്രസര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുകയാണ്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ടു നേരിടാനാണു യുഡിഎഫ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഹെലികോപ്ടറില്‍ പ്രചാരണം നടത്തുന്നത്- വിഎസ് ആരോപിച്ചു

English summary
Chief Minister VS Achuthanandan on Tuesday came down heavily on the United Democratic Front (UDF)’s stand opposing the subsidized rice distribution scheme (at Rs.2 a kg) to all ration cardholders in the State so as to benefit 40-lakh people. Speaking to the reporters while attending the LDF convention ahead of the April 13 Assembly polls, VS alleged that the Congress was using “money power” to sabotage electoral democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more