കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റിലിതാ ഒരു സൂപ്പര്‍ ഫാമിലി

  • By Lakshmi
Google Oneindia Malayalam News

Eagle Family
അയോവ: പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ് ഇന്റര്‍നെറ്റില്‍ വന്‍ സംഭവമായി മാറാറുള്ളത്. ചില കാര്യങ്ങള്‍ ജനപ്രീതികൊണ്ട് മറ്റ് ചിലത് ജനങ്ങളുടെ വെറുപ്പേറ്റുവാങ്ങിയും വന്‍ ഹിറ്റായി മാറും.

ഇപ്പോള്‍ ഒരു പരുന്തും അതിന്റെ കുടുംബവുമാണ് നെറ്റ് പ്രേമികളുടെ പ്രിയതാരങ്ങള്‍. അമേരിക്കയിലെ വടക്കുകിഴക്കന്‍ അയോവയിലെ ഒരു മരത്തിന് മുകളില്‍ കൂടുകൂട്ടിയിരിക്കുന്ന പരുന്ത് ഫാമിലിയെ ഇതിനകം ലോകത്തെമ്പാടുമുള്ള രണ്ടരക്കോടി ആളുകളാണ് ഇന്റര്‍നെറ്റിലൂടെ കണ്ടിരിക്കുന്നത്.

അയോവയിലെ ഡെകോറാ ഫിഷ് ഹാച്ചറിയിലെ ഒരു പരുത്തി മരത്തില്‍ 80 അടി മുകളിലാണ് പരുന്ത് കുടുംബം കൂടുകൂട്ടിയിരിക്കുന്നത്. ആറടി വിസ്താരമുള്ള കൂട്ടിലാണ് ഇവരുടെ താമസം. അച്ഛനും അമ്മയും മൂന്നു കുഞ്ഞുങ്ങളുമടങ്ങിയതാണ് പരുന്ത് കുടുംബം.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ കൂടിനുള്ളില്‍ നടക്കുന്നതെല്ലാം ലക്ഷക്കണക്കിനാളുകള്‍ തത്സമയം കാണുകയാണ്. ലൈവ് വെബ്കാമിന്റെ സഹായത്തോടെ 'റാപ്ടര്‍ റിസോഴ്‌സ് പ്രോജക്ട്' ആണ് പരുന്ത് കുടുംബത്തെ ലോകത്തിന് മുന്നിലെത്തിക്കുന്നത്. ഗരുഡന്‍, പരുന്ത് തുടങ്ങിയ പക്ഷിയിനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് റാപ്ടര്‍ പ്രോജക്ട്.

ശരിക്കും സ്‌കൂളുകളിലെയും സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ആന്‍ഡേഴ്‌സണും കൂട്ടരും ലൈവ് വീഡിയോ പ്രക്ഷേപണം തുടങ്ങിയത്. 'യുസ്ട്രീം' എന്ന സൈറ്റിന്റെ സഹായം ലഭിച്ചതോടെ അത് വലിയതരംഗമായിമാറി.

രാവും പകലും വ്യത്യാസമില്ലാതെ പരുന്ത് കുടുംബത്തിലെ വിശേഷങ്ങള്‍ ഇപ്പോള്‍ ലൈവായി നെറ്റില്‍ ലഭ്യമാണ്. ഇരുട്ടിലും ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ ഇന്‍ഫ്രാറെഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

'സമൂഹത്തിന് പ്രതികൂലമായ സംഗതികളല്ല, മറിച്ച് ഗുണപരമായ കാര്യങ്ങള്‍ കേള്‍ക്കാനാണ് ലോകം ആഗ്രഹിക്കുന്നത്, ഈ വീഡിയോയില്‍ നിന്ന് ഗുണപരമായ സംഗതിയാണ് ആളുകള്‍ അനുഭവിക്കുന്നത്'റാപ്ടര്‍ പ്രോജക്ട് ഡയറക്ടര്‍ ബോബ് ആന്‍ഡേഴ്‌സണ്‍ -പറയുന്നു

ഈ ഇണപ്പരുന്തുകള്‍ 2007-08 കാലം മുതല്‍ ഒരുമിച്ചുണ്ടത്രേ. അക്കാലം മുതല്‍ ഇവര്‍ക്ക് കുഞ്ഞുങ്ങളുമുണ്ടാകുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പെണ്‍പരുന്ത് മൂന്ന് മുട്ടയിട്ടതോടെയാണ് ഇവര്‍ താരങ്ങളായി മാറുന്നത്.

English summary
For millions of people, a live video stream showing the inside of an eagle's nest, in a cottonwood tree along Trout Run in Decorah, Iowa, has become an online obsession, with two cameras documenting every moment of the birds' activity, 24 hours a day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X