കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ബൂത്തുകളില്‍ റീപോളിങ് പുരോഗമിക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Election
തൃശൂര്‍: സംസ്ഥാനത്ത് റീ പോളിങ് നടക്കുന്ന രണ്ട് ബൂത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പട്ടാമ്പി വല്ലപ്പുഴയിലെ ബൂത്ത് നമ്പര്‍118, ചാലക്കുടി കൂടപ്പുഴയിലെ ബൂത്ത് നമ്പര്‍88 എന്നിവിടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്.

ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. ആദ്യ ഒരു മണിക്കൂറില്‍ ചാലക്കുടിയിലെ ബൂത്തില്‍ ഏകദേശം 10 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

വോട്ടര്‍മാരുടെ ഇടതുകയ്യുടെ നടുവിരലിലാണു മഷി പുരട്ടുന്നത്. ബുധനാഴ്ചത്തെ വോട്ടെടുപ്പില്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടിയതിനാലാണു റീപോളിങ്ങില്‍ നടുവിരലില്‍ മഷി പുരട്ടുന്നത്. വൈകീട്ട് 5മണിവെരയാണ് വോട്ടെടുപ്പ്.

പട്ടാമ്പിയില്‍ റീ പോളിങ് നടക്കുന്ന ബൂത്തില്‍, 1,573 പേര്‍ക്കാണ് വോട്ടവകാശം. വോട്ടിങ് മെഷീനില്‍ ചിഹ്‌നം മാറ്റിയൊട്ടിച്ചതാണ് പട്ടാമ്പിയില്‍ റീ പോളിങ് നടക്കാന്‍ കാരണം.

വോട്ടുകള്‍ മെഷീനില്‍ മുഴുവന്‍ പതിയാതെ പോയതാണ് ചാലക്കുടിയില്‍ റീ പോളിങ്ങിന് കാരണമായത്. പോളിങ് സമാധാനപരമായാണ് നടക്കുന്നത്.

English summary
Repolling begins at booth No.88 (Koothapuzha) in the Chalakudy Assembly constituency and at booth No.118 (Vallapuzha) in the Pattambi constituency on today. The Central Election Commission had on Thursday ordered repoll in two polling stations in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X