കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ പടം ഉപയോഗിച്ചതില്‍ തെറ്റില്ല: ബാലന്‍

  • By Lakshmi
Google Oneindia Malayalam News

AK Balan
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് വൈദ്യുതിമന്ത്രി എ.കെ.ബാലന്‍.

ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യത്തിലെ തന്റെ നിലപാട് പറഞ്ഞത്. വിഎസിന്റെ ചിത്രം വച്ചത് പ്രതീകാത്മകമായാണെന്നും അതിനെ വ്യക്തിപൂജയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ നയിക്കുന്നത് മുഖ്യമന്ത്രിയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കേന്ദ്രീകരിക്കുന്നതും മുഖ്യമന്ത്രിയിലാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പേരില്‍ വോട്ടു ചോദിക്കുന്നതില്‍ തെറ്റില്ല- ബാലന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ചര്‍ച്ചയായില്ലെന്ന് പറഞ്ഞ മന്ത്രി വിചാരിച്ച രീതിയില്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായില്ലെന്നും പറഞ്ഞു.

നേരത്തേ വിഎസിന്റെ പടം വ്യാപകമായി ഉപയോഗിച്ചത് വ്യക്തിപൂജയ്ക്ക് സമാനമാണെന്നും ഇത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും സിഐടിയു നേതാവ് എംഎം ലോറന്‍സ് പറഞ്ഞിരുന്നു. ഇതിന് മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിറണായി വിജയനും ഈ പ്രവണതയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

English summary
Minister AK Balan said that nothing wrong in using CM VS Achuthanandan's photo for election campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X