Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ സുഹൃത്തിന് കൈമാറി; ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍: ഭാര്യമാരെ കൈമാറ്റം ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ മൂന്നപേരെ പൊലീസ് അറസ്റ്റുചെയ്തു. ബാംഗ്ലൂര്‍ എച്ച്എം ഫാം റോഡിലെ ദസറഹള്ളി മുരളീകൃഷ്ണന്‍(39), തവനൂര്‍ നരിപ്പറമ്പ് സുരേഷ്(30), ഇയാളുടെ ഭാര്യയായ നിഷ(24)എന്നിവരാണ് അറസ്റ്റിലായത്.

തവനൂര്‍ കൂരട സ്വദേശിയായ 27കാരി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ഇവര്‍ അറസ്റ്റിലായ മുരളീകൃഷ്ണന്റെ ഭാര്യയാണ്. കുടക് സ്വദേശിയും ബാംഗ്ലൂരില്‍ താമസക്കാരനുമായ മുരളീകൃഷ്ണന്‍, 2010 സപ്തംബറിലാണ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്. മുരളീകൃഷ്ണന്റെ സുഹൃത്തായ സുരേഷ് മുഖേനയാണ് വിവാഹം നടന്നത്.

സുരേഷും ഭാര്യ നിഷയും ബാംഗ്ലൂരില്‍ മുരളീകൃഷ്ണന്റെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. മുരളീകൃഷ്ണന്റെ വിവാഹശേഷം ഭാര്യയെയും അവിടേക്ക് കൊണ്ടുപോയി. അവിടെവെച്ച് മുരളീകൃഷ്ണനും സുരേഷും ഭാര്യമാരെ കൈമാറ്റംചെയ്തു. മുരളീകൃഷ്ണന്റെ ഭാര്യ ഇതിനെ എതിര്‍ത്തപ്പോള്‍ മൂവരും ചേര്‍ന്ന് അവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പിന്നീട്, ഭാര്യനിഷയുടെ സഹായത്തോടെ സുരേഷ്, മുരളീകൃഷ്ണന്റെ ഭാര്യയെ ബലാത്സംഗംചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ വീട്ടുതടങ്കലിലാക്കി. ഈസംഭവത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്ത യുവതിയെ മൂവരും ചേര്‍ന്ന് വീണ്ടും പീഡിപ്പിയ്ക്കുകയും പൊള്ളിച്ച് മുഖം വികൃതമാക്കാനും കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവത്രേ.

ആറുമാസത്തോളമാണ് താന്‍ പീഡനം സഹിച്ചതെന്ന് യുവതി പറയുന്നു. ഇതിനിടെ ഒരുമാസം മുമ്പ് തടങ്കലില്‍ നിന്നും രക്ഷപ്പെട്ട യുവതി ഫോണില്‍ വിളിച്ച് സ്വന്തം വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ബാംഗ്ലൂരിലെത്തി ഇവരെ നാട്ടില്‍ കൊണ്ടുവന്നു.

യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഷുവിന് നാട്ടിലെത്തിയപ്പോഴാണ് സുരേഷിനെയും ഭാര്യയെയും അറസ്റ്റുചെയ്തത്. മുരളീകൃഷ്ണനെ പിന്നീട് തന്ത്രപൂര്‍വം എടപ്പാളിലേക്ക് വരുത്തി അറസ്റ്റുചെയ്യുകയായിരുന്നു.

ബാംഗ്ലൂരില്‍ സ്വന്തമായി ക്ഷേത്രം നിര്‍മിച്ച് അവിടെ പൂജാരിയായി കഴിയുകയായിരുന്നു മുരളീകൃഷ്ണന്‍. വയറിങ് ജോലിക്കാരനായ സുരേഷ് ആറുവര്‍ഷത്തോളമായി മുരളീകൃഷ്ണനൊപ്പമാണ് താമസം. ഇരുവരും പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.

വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി ഒന്നും രണ്ടും പ്രതികളായ മുരളീകൃഷ്ണനെയും സുരേഷിനെയും അടുത്തദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+