കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ പ്രവൃത്തി ദിവസങ്ങള്‍ 5ആയേയ്ക്കും

  • By Lakshmi
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവൃത്തിദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കാന്‍ ശുപാര്‍ശ. സംസ്ഥാന പൊതുഭരണവകുപ്പാണ് ഈ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ജോലിസമയം ദിവസംഎട്ടുമണിക്കൂര്‍ എന്നത് എട്ടേമുക്കാല്‍ മണിക്കൂര്‍ ആക്കി മാറ്റാനും നിര്‍ദേശമുണ്ട്
സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ശേഷി വര്‍ധിപ്പിക്കാന്‍ സഹായകരമായ നടപടിയെന്ന നിലയിലാണു മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

ആറുദിവസത്തെ ജോലിയുടെ സമ്മര്‍ദം ജീവനക്കാരുടെ പെരുമാറ്റത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന വിദഗ്ധരുടെ പഠനവും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ മേഖലയില്‍ ഏതാണ് 8ലക്ഷത്തോളം പേര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്.

പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ എംഎംആര്‍ഡിഎ, സൈകോം, സിഡ്‌കോ തുടങ്ങിയസ്ഥലങ്ങളില്‍ ആഴ്ചയില്‍ അഞ്ചു പ്രവൃത്തിദിവസങ്ങളുണുള്ളത്. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ അവധി നല്‍കാറുണ്ട്.

English summary
At least 18 lakh state government employees might soon get two days off in a week. An announcement to this effect is likely to be made on May 1 that happens to be Maharashtra Day as well as Labour Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X