അഭിമാനക്കൊല: 12കാരിയെ സഹോദരന്‍ കൊന്നു
റൊഹ്തക്: ഉത്തരേന്ത്യയല്‍ ദുരാചാരമായി പടര്‍ന്നുപടിയിക്ക്ുന്ന അഭിമാനക്കൊല വീണ്ടും. ഹരിയാനയില്‍ 20കാരന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ സഹോദരിയെയാണ് കൊലപ്പെടുത്തിയത്.
റൂര്‍കി വില്ലെജിലെ ഇഷ്ടികച്ചൂളയില്‍ തൊഴിലാളിയായ ചരണ്‍ സിങ്ങാണ് കുടുംബത്തിന്റെ മാനം കാക്കാനെന്ന പേരില്‍ സഹോദരിയെ വധിച്ചത്. ബുധനാഴ്ചയാണു സംഭവം.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ. ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യുന്ന മറ്റു ചെറുപ്പക്കാരോടു സഹോദരി സംസാരിക്കുന്നതു ചരണ്‍ സിങ് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചത്.
അന്വേഷണത്തിനിടെ പൊലീസ് ചരണ്‍ സിങ് ഉള്‍പ്പെടെ നാലു പേരെ ചോദ്യം ചെയ്തപ്പോഴാണു ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത്. ഇവരുടെ മാതാപിതാക്കള്‍ ഉത്തര്‍പ്രദേശ് വില്ലെജിലാണു താമസിക്കുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഹരിയാനയില്‍ ഒട്ടേറെ മാനം കാക്കല്‍ കൊലകള്‍ അരങ്ങേറിയിരുന്നു. യുവതീയുവാക്കളാണ് കൊല്ലപ്പെട്ടവരിലധികവും.












Click it and Unblock the Notifications