നക്സലുകള്‍ക്കെതിരെ ലാദന്‍വേട്ടയിലെ നായകള്‍
ദില്ലി: പാകിസ്താനിലെ അബോട്ടാബാദില്‍ ഒസാമ ബിന്‍ലാദനെ പിടികൂടിയ അമേരിക്കന്‍ ദൗത്യസംഘത്തെ സഹായിച്ച പ്രത്യേക ഇനംത്തില്‍പ്പെട്ട നായകള്‍ ഇന്ത്യയിലെ സുരക്ഷാസേനയെയും സഹായിക്കാനെത്തുന്നു.
അപകടസാധ്യതയുള്ള നക്‌സല്‍ മേഖലകളില്‍ തിരച്ചില്‍ നടത്താനാണ് ബെല്‍ജിയന്‍ ഷെപ്പേഡ് വര്‍ഗത്തില്‍ പെട്ട മാലിനോയ്‌സ് നായകളെ ഇന്ത്യന്‍ സുരക്ഷാസേന പരിശീലിപ്പിച്ചെടുക്കുന്നത്. വളരെ ദൂരെ നിന്നുപോലും മണം പിടിക്കാനുള്ള കഴിവും ഏതു കാലാവസ്ഥയും സഹിക്കാനുള്ള ശേഷിയും വേഗവും ബുദ്ധിശക്തിയുമാണ് മാലിനോയ്‌സുകളുടെ പ്രത്യേകത.
നക്‌സല്‍ മേഖലകളിലെ തിരച്ചിലുകള്‍ക്ക് ആദ്യമായാണ് കേന്ദ്രസേന മാലിനോയ്‌സുകളെ ഉപയോഗിക്കുന്നത്. അബോട്ടാബാദിലെ ഒളിയിടത്തില്‍ ചെന്ന് ലാദനെ കണ്ടെത്തിയതുപോലെ കാടുകളിലും മറ്റും ഒളിച്ചുകഴിയുന്ന മാവോവാദികളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയാണ് ഇവരുടെ ദൗത്യം.
കുഴിബോംബുകളും ഒളിയാക്രമണങ്ങളും പതിവായ പ്രദേശങ്ങളില്‍ മാവോവാദികളെയും അവര്‍ വിതച്ച സേ്ഫാടക വസ്തുക്കളും കണ്ടെത്താനാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
ഇസ്രായേലില്‍ നിന്നുള്ള മാലിനോയ്‌സിന്റെയും അമേരിക്കന്‍ പട്ടിയുടെയും സങ്കരയിനത്തെയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഏഴു നായകളെ ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ് കര്‍ണാടക-ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ പരിശീലിപ്പിച്ചുവരികയാണ്.












Click it and Unblock the Notifications