കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടാരക്കര ഇത്തവണയും ഐഷയ്‌ക്കൊപ്പം

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ സ്വന്തം തട്ടകമായ കൊട്ടാരക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷ പോറ്റിയ്ക്ക് വീണ്ടും വിജയം. ഇടമലയാര്‍ കേസില്‍ ജയിലില്‍ പോയ പിള്ളയ്ക്കു പകരം മത്സരിക്കാനെത്തിയ ഡോക്ടര്‍ എന്‍എന്‍ മുരളിയെയാണ് ഐഷ പരാജയപ്പെടുത്തിയത്.

ഒട്ടേറെ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ ജനം പിള്ളയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഐഷ മത്സരരംഗത്തേയ്ക്ക് വന്ന 2006ല്‍ കഥമാറി. പിള്ള തോറ്റു. ഇത്തവണ ജയിലിലായതിനാല്‍ വോട്ടുചെയ്യാനും തിരഞ്ഞെടുപ്പ് ബഹളങ്ങളില്‍ പങ്കാളിയാവാനും പിള്ളയ്ക്ക് കഴിഞ്ഞിരുന്നില്ല.

പിള്ള ജയിലില്‍ പോയത് സഹതാപതരംഗമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും കൊട്ടാരക്കര അനങ്ങിയില്ല. പിള്ളയ്ക്ക് പകരം മകള്‍ ഇവിടെ മത്സരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ പിന്നീട് മുരളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജയിലിലായിട്ടും പിള്ള മത്സരിക്കാന്‍ കച്ചകെട്ടിയിരുന്നുവെങ്കിലും യുഡിഎഫ് അതിനെ എതിര്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ പരോള്‍ ലഭിച്ച പിള്ള ഏപ്രില്‍ 12ന് വ്യാഴാഴ്ചയാണ് തിരികെ ജയിലില്‍പോയത്.

English summary
LDF candidate Isha Potty won the election at Kottarakkara constituency, which was a usual winning place of Kerala Congress B leader R Balakrishna Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X