ഏഴുമന്ത്രിമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച

ബാക്കി മന്ത്രിമാരുടെ സത്യപ്രതിജ്ഞ 23നാണ് നടക്കുകയെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു. 20 അംഗമന്ത്രിസഭായാണ് സംസ്ഥാനത്ത് നിലവില്‍ വരുന്നത്. ഇതില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി അടക്കം 10മന്ത്രിമാരുണ്ടാകും, ലഗീന് നാലും മാണി വിഭാഗത്തിന് രണ്ടും മന്ത്രിസ്ഥാനങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ ലീഗിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ഉണ്ട്. മറ്റ് കക്ഷികള്‍ക്ക് ഓരോ മന്ത്രിമാരെയാണ് ലഭിക്കുക.
സത്യപ്രതിജ്ഞയ്ക്കായി വിപുലമായ സംവിധാനങ്ങളാണു രാജഭവനില്‍. നഗരത്തില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രണ്ടു മണിക്കൂറോളം രാജ്ഭവന്‍ ഭാഗത്തു ഗതാഗത നിയന്ത്രണവുമുണ്ടാകും. രണ്ടായിരം പേരെ ഉള്‍ക്കൊള്ളാനുള്ള പന്തലാണു രാജ്ഭവന്‍ വളപ്പില്‍ ഉയരുന്നത്.
എഴുനൂറിലധികം വരുന്ന വിവിഐപികളും വിഐപികളും ഉള്‍പ്പെട്ട സംഘത്തിന് ഇരിക്കാന്‍ പന്തലിന്റെ മുന്‍ഭാഗം പ്രത്യേകം വേര്‍തിരിച്ചു കസേര നിരത്തിയിട്ടുണ്ട്. അതിനു പുറകിലായി 1300 പേര്‍ക്കും സത്യപ്രതിജ്ഞ നേരിട്ടു കാണാം. പക്ഷേ കസേര ഇല്ല. ജനം ഇരച്ചുകയറാതിരിക്കാന്‍ പന്തലിന്റെ ഇരുഭാഗത്തും ബാരിക്കേഡ് നിര്‍മിച്ചിട്ടുണ്ട്.
രാജ്ഭവന്റെ പ്രധാന ഗേറ്റിലൂടെ പ്രത്യേക ക്ഷണിതാക്കളെയും വിവിഐപികളെയും മാത്രമേ കടത്തിവിടുകയുള്ളുവെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് ഏബ്രഹാം പറഞ്ഞു. മറ്റുള്ളവര്‍ മന്‍മോഹന്‍ ബംഗാവിന്റെ ഭാഗത്തുള്ള ഗേറ്റിലൂടെയാണു പ്രവേശിക്കേണ്ടത്. ഏകദേശം 1300 പേര്‍ കയറിക്കഴിഞ്ഞാല്‍ ഈ ഗേറ്റ് അടയ്ക്കും. ബാക്കിയുള്ളവര്‍ക്കു പുറത്തെ വലിയ സ്‌ക്രീനിലൂടെ ചടങ്ങുകള്‍ കാണാം.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കന്റോണ്‍മെന്റ് ഹൌസില്‍ വിലയിരുത്തി. ജില്ലാ കലക്ടര്‍, കമ്മിഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആറു സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള വലിയ സ്‌ക്രീനുകളുണ്ട്. പ്രവേശന കടവാടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിരീക്ഷിക്കാനായി ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിച്ചിട്ടുണ്ട്. രാജ്ഭവനുള്ളില്‍ താല്‍ക്കാലിക കണ്‍ട്രോള്‍ റൂമുണ്ട്. 1300 പൊലീസുകാരെയാണു രാജ്ഭവനുള്ളില്‍ നിയോഗിച്ചിട്ടുള്ളത്.
ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടര വരെ വെള്ളയമ്പലം കവടിയാര്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്നു കമ്മിഷണര്‍ അറിയിച്ചു. വാഹന പാര്‍ക്കിങ്ങും അനുവദിക്കില്ല. പാസ് ഉള്ള വാഹനങ്ങള്‍ മാത്രമേ ഈ ഭാഗത്തു കടത്തിവിടൂ.












Click it and Unblock the Notifications