പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന് ഭാര്യയെ കൊന്നു
കര്‍ണൂല്‍: പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചുവെന്നകാരണത്തിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്താന്‍ പാടില്ലെന്ന നിയമം കാറ്റില്‍പ്പറത്തി ഒരു സ്വകാര്യ സ്‌കാനിങ് സെന്ററാണ് യുവതിയെ സ്‌കാന്‍ ചെയ്ത് ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയത്. ആന്ധ്രയിലെ കര്‍ണൂലിലാണ് കൊലപാതകം നടന്നിരിക്കുന്നത്.
സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗര്‍ഭസ്ഥശിശു പെണ്ണാണെന്ന് അറിഞ്ഞതോടെ പ്രകാശ് ചാരി ഭാര്യ സുരേഖയെ നിഷ്‌കരുണം മര്‍ദ്ദിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആറുമാസം ഗര്‍ഭിണിയായിരുന്നു സുരേഖ.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ സുരേഖയെ അയല്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതാനൂം മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യത്തെപെണ്‍കുഞ്ഞ് ജനിച്ചപ്പോഴും പ്രകാശ് സുരേഖയെ മര്‍ദ്ദിച്ചിരുന്നുവത്രേ.
അടുത്തത് ആണ്‍കുഞ്ഞായിരിക്കണമെന്ന് ഇയാള്‍ സുരേഖയോട് പറയുകയും ചെയ്തിരുന്നുവത്രേ. കുഞ്ഞ് ആണാണോയെന്ന് അറിയാന്‍വേണ്ടിയാണ് ഇയാള്‍ ഭാര്യയെ സ്‌കാനിങിന് വിധേയയാക്കിയത്. സംഭവത്തെത്തുടര്‍ന്ന് പ്രകാശിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
സുരേഖയെ സ്‌കാനിങിന് വിധേയയാക്കിയ സ്‌കാനിങ് സെന്ററിനെതിരെ ജില്ലാ കളക്ടര്‍ ക്രിമിനല്‍ നടപടിക്രമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ നിയമവിരുദ്ധമായി ലിംഗനിര്‍ണയം നടത്തുന്നവര്‍ക്ക് പതിനായിരം രൂപ പിഴയുള്‍പ്പെടെയുള്ള ശിക്ഷകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications