സമുദായം രാജിവയ്ക്കാന്‍ പറയുന്നു: ശക്തന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരുടെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെ കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നിന്നും ജയിച്ച എം ശക്തന്‍ എംഎല്‍എ രാജിഭീഷണിയുമായി രംഗത്ത്.
നാടാര്‍ സമുദായത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് തന്റെമേല്‍ കനത്ത സമ്മര്‍ദമുണ്ടെന്ന് ശക്തന്‍ പറഞ്ഞു.
നാടാര്‍ സമുദായത്തില്‍നിന്നും രണ്ട് എംഎല്‍എമാരുണ്ടായിട്ടും ഒരാളെപ്പോലും മന്ത്രിസ്ഥാനത്തിന് പരിഗണിക്കാത്തത് ശരിയല്ല. ജില്ലയിലെ എട്ട് യുഡിഎഫ് എംഎല്‍എമാരില്‍ ഏഴുപേരും നാടാര്‍ സമുദായത്തിന്റെ പിന്തുണയില്‍ ജയിച്ചവരാണെന്നും എന്‍.ശക്തന്‍ പറയുന്നു.
കാട്ടാക്കട നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരും പാര്‍ട്ടിപ്രവര്‍ത്തകരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണെന്നും ശക്തന്‍ പറഞ്ഞു. തന്റെ കാര്യത്തില്‍ സമുദായമെടുത്തിരിക്കുന്ന നിലപാട് ശക്തന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ഇക്കാര്യത്തിനായി ശക്തന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുന്നുണ്ടെന്നാണ് വിവരം.
അതേസമയം നാടാര്‍ സമുദായത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വി എസ് ഡി പി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച കെ പി സി സി ആസ്‌ഥാനത്തേക്ക് മാര്‍ച്ച് നടത്തി. പോലീസ് മാര്‍ച്ച് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.












Click it and Unblock the Notifications