Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂണ്‍ റോക്ക് വില്‍പനക്ക്; യുവതി പിടിയില്‍

Moon Rock
ലോസ് ഏന്‍ജലസ്: ചന്ദ്രനില്‍ നിന്നുളള പാറക്കഷണം വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ കാലിഫോര്‍ണിയയില്‍ നിന്നും നാസയുടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ചന്ദ്രനിലേതെന്ന് അവകാശപ്പെടുന്ന പാറക്കണഷ്ത്തിന് യുവതി 17 ലക്ഷം ഡോളറാണ് വിലയിട്ടത്. യുവതിയേക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചാന്ദ്ര ദൗത്യത്തില്‍ പങ്കാളികളായ ബഹിരാകാശ സഞ്ചാരികള്‍ കൊണ്ടുവന്ന പാറക്കഷ്ണങ്ങളും മറ്റും അമേരിക്കയില്‍ രാജ്യത്തിന്റെ അമൂല്യ സമ്പത്തായാണ് കാണുന്നത്. ഇതിന്റെ വില്‍പന നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്.

1969-1972 കാലഘട്ടങ്ങളിലായി നാസയുടെ അപ്പോളൊ ദൗത്യത്തിലൂടെ 2,200 തരം പാറകളും ചരല്‍ക്കല്ലുകളും മണലും പൊടിയും തുടങ്ങി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള ഒട്ടേറെ പദാര്‍ഥങ്ങള്‍ ഭൂമിയിലെത്തിച്ചിരുന്നു.ചാര നിറത്തിലുളള പാറക്കഷണമാണു യുവതി വില്‍ക്കാനൊരുങ്ങിയത്. നാസ ഏജന്റുമാരും നാറ്റോ രഹസ്യാന്വേഷണ ഏജന്‍സിയും നടത്തിയ സംയുക്ത അന്വേഷണത്തിലാണു യുവതിയെ പിടികൂടിയത്.

അതേസമയം യുവതിയില്‍ നിന്നു പിടിച്ചെടുത്തതു ചന്ദ്രനില്‍ നിന്നുളള പാറക്കഷണങ്ങളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് നാസ ഡെപ്യൂട്ടി ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ ഗെയ്ല്‍ റോബിന്‍സണ്‍ പറഞ്ഞു. ഇതിനു കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്നു റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+