തലൈവിയ്ക്കുവേണ്ടി ആരാധിക വിരല്‍ മുറിച്ചു
കോയമ്പത്തൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി വീട്ടമ്മ പെരുവില്‍ ഛേദിച്ചു. സേലം മണിയനൂര്‍ ഭാരതി നഗറില്‍ പഴനിസ്വാമിയുടെ ഭാര്യ വാണി(45)യാണ് ജയലളിതയ്ക്കുവേണ്ടി വിരല്‍ ഛേദിച്ച് വഴിപാട് നടത്തിയത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ജയലളിതയുടെ ആരാധികയായ വാണി അവര്‍ വീണ്ടും മുഖ്യമന്ത്രിയായാല്‍ ക്ഷേത്രത്തിലെത്തി കൈയിലെ പെരുവിരല്‍ മുറിച്ചുകളയാമെന്നു നേര്‍ന്നിരുന്നുവത്രെ. ഞായറാഴ്ച രാവിലെ സേലം താദകാപട്ടി കാളിയമ്മാള്‍ ക്ഷേത്രത്തിലെത്തിയ അവര്‍ വലതു കൈയിലെ പെരുവിരല്‍ മുറിച്ചു മാറ്റുകയായിരുന്നു. ഉടന്‍ ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് വാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് ഹൈവേയ്‌സ് മന്ത്രി എടപാടി കെ.പഴനിസ്വാമി, എസ്.ശെല്‍വരാജ് എംഎല്‍എ എന്നിവര്‍ വാണിയെ ആശുപത്രിയില്‍ വന്ന് കാണുകയും മികച്ച ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.
ഈ ആശുപത്രിയില്‍ വച്ച് നാലുമണിക്കൂര്‍ നീണ്ട മൈക്രോസര്‍ജറിയിലൂടെ മുറിച്ചു മാറ്റിയ വിരല്‍ കഷണം തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയ വിജയമാണോയെന്നറിയാന്‍ ഏതാനും ദിവസം കഴിയണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ, ജയലളിത മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ഒരു സ്ത്രീ വഴിപാടായി നാവു മുറിച്ചു മാറ്റിയിരുന്നു. അവര്‍ക്ക് ജയലളിത നേരിട്ട് ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കിയത് വലിയ വാര്‍ത്തയാവുകയും ചെയ്യുന്നു.












Click it and Unblock the Notifications