കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്‍ ടിവിയുടെ ഓഹരി കൂപ്പുകുത്തി

  • By Ajith Babu
Google Oneindia Malayalam News

Sun TV
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രിയും നിലവലെ കേന്ദ്ര ടെലികോം മന്ത്രിയുമായ ദയാനിധി മാരന്റെ പേരും ഉള്‍പ്പെട്ടതോടെ മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു.

52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 100.35 രൂപയിലെത്തി. ബുധനാഴ്ച 277.05 രൂപയായിരുന്നു ഓഹരി വില. മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ സ്‌പൈസ്‌ജെറ്റിന്റെ ഓഹരിയിലും 17 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.

മാരന്‍ ടെലികോം മന്ത്രിമായിരുന്ന കാലത്ത് എയര്‍സെല്ലിന് നല്‍കിയ ലൈസന്‍സ് മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് 2008ല്‍ കൈമാറിയിരുന്നു. സണ്‍ ടിവിയില്‍ വന്‍ നിമക്ഷപമുള്ള മാക്‌സിസിന് ലൈസന്‍സ് കൈമാറുന്നതുവരെ എയര്‍സെല്ലിന് ലൈസന്‍സ് നല്‍കാന്‍ മാരന്‍ വിസമ്മതിച്ചുവെന്നാണ് ആരോപണം. 2ജി അഴിമതിക്കേസില്‍ മാരനെ ഉടന്‍ സിബിഐ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Sun TV Network has plunged almost 30% at Rs 265 on reports that the Central Bureau of Investigation (CBI) is expected to question Dayanidhi Maran in respect to issuance of license to Aircel and his alleged role in the 2G spectrum scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X