Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരുടെ സ്വത്തുവിവരം പരസ്യപ്പെടുത്തും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം പ്രഖ്യാപിയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായിട്ടാണ് സ്വത്തുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്.

അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാര്‍, വകുപ്പു മേധാവികള്‍, സീനിയര്‍ ഓഫീസര്‍മാര്‍, മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫും കുടുംബാംഗങ്ങളും, അഡ്വക്കേറ്റ് ജനറല്‍, സര്‍ക്കാര്‍ ലോ ഓഫീസര്‍മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും സ്വത്തുവിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ വിവരങ്ങല്‍ രഹസ്യമായി സൂക്ഷിയ്ക്കും. ഇത്തരം വിവരങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനംമുണ്ടാക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ ഓഫീസുകളിലും പൗരാവകാശരേഖ.

റേഷന്‍ കാര്‍ഡിനുളള മൂന്നുലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കി കാര്‍ഡ് നല്‍കും. പിന്നീട് അപേക്ഷിക്കുന്നവര്‍ക്ക് ആ ദിവസംതന്നെ കാര്‍ഡ് കൊടുക്കും. അനാഥര്‍ക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുളള കുടുംബങ്ങള്‍ക്കും ഒരു രൂപയ്ക്ക് 25 കിലോ അരി ഓണത്തിനു നല്‍കും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ, 25,000 രൂപയ്ക്കു മേല്‍ വരുമാനം ഇല്ലാത്തവരോ ആയ ആദിവാസികളെ ബി.പി.എല്‍. പട്ടികയില്‍ ചേര്‍ക്കും. പച്ചക്കറി വിത്ത് വീടുകളില്‍ വിതരണം ചെയ്യും. നോക്കുകൂലി നിര്‍ത്തലാക്കും.

സെക്രട്ടേറിയറ്റിലും വകുപ്പുകളിലും കെട്ടിക്കിടക്കുന്ന യഥാക്രമം 1.40 ലക്ഷം, മൂന്നു ലക്ഷം ഫയലുകളില്‍ നിയമതടസം ഇല്ലാത്തവ തീര്‍പ്പാക്കും. ജില്ലകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളും അതിവേഗം തീര്‍പ്പാക്കാന്‍ നടപടി.സര്‍ക്കാര്‍ ഉത്തരവുകള്‍ അതേ ദിവസം വെബ്‌സൈറ്റില്‍. എല്ലാ സര്‍ക്കാര്‍ ടെന്‍ഡറുകളുടെയും െ്രെപസ് ബിഡ് റിസള്‍ട്ട്, ബിഡ് തുറക്കുന്ന ദിവസം വെബ്‌സൈറ്റില്‍. എല്ലാ സര്‍ക്കാര്‍ കരാറുകളും ഒപ്പിട്ട ദിവസം വെബ്‌സൈറ്റില്‍.

വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയില്‍ സര്‍ക്കാര്‍ ഫയലുകളുടെ പകര്‍പ്പു വച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി, വിവരാവകാശ പ്രകാരമുളള അപേക്ഷയും ഫീസും ഓണ്‍ലൈനായി സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിവരാവകാശ അപേക്ഷ ഫീസ് പോസ്റ്റല്‍ ഓര്‍ഡറായോ, മണി ഓര്‍ഡറായോ സ്വീകരിക്കും-എന്നിങ്ങനെ പോകുന്നു നൂറുദിനകര്‍മ്മ പരിപാടിയിലെ വാഗ്ദാനങ്ങള്‍.

വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം ടഗോര്‍ തിയറ്ററില്‍ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെയാണു മുഖ്യമന്ത്രി 100 ദിന കര്‍മപരിപാടികള്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+