ബാംഗ്ലൂര്‍ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ സംഘര്‍ഷം

ഹരേകൃഷ്ണ ഹില്ലിലെ ഇസ്‌കോണ്‍ ക്ഷേത്രം മുംബൈ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ ശാഖയാണെന്ന കോടതിവിധിയെത്തുടര്‍ന്നാണ് മുംബൈയില്‍ നിന്നുള്ള സൂപ്പര്‍വൈസറി സംഘം ഇവിടെ പരിശോധനയ്‌ക്കെത്തിയത്.
എന്നാല്‍ സംഘത്തെ ക്ഷേത്രത്തിലേയ്ക്ക് കടക്കാന്‍ അനുവദിക്കാതെ തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവിടെ ഉന്തുംതള്ളുമുണ്ടായി. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് മുംബായ് സംഘം തല്‍ക്കാലം തിരിച്ചുപോയി.
കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ബാംഗ്‌ളൂര്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ പേരില്‍ ഇവിടെ ഭരണം നടത്തുന്ന സംഘവും മുംബൈയിലെ കേന്ദ്ര ഓഫീസും തമ്മില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി കേസ് നടക്കുകയായിരുന്നു.
മെയ് 23 ന് കര്‍ണാടക ഹൈക്കോടതിയുടെ സുപ്രധാന വിധിയില്‍ ബാംഗ്‌ളൂര്‍ കേന്ദ്രം മുംബൈയ് കേന്ദ്രത്തിന് കീഴിലുള്ളതാണെന്ന് വ്യക്തമാക്കി. ഇതിനെതിരെ ബാംഗ്‌ളൂര്‍ സംഘം നല്‍കിയ ള്ള ഹര്‍ജിയും ഹൈക്കോടതി 25 ന് തള്ളി.
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ നിലനിറുത്താനും ആറാഴ്ചത്തേക്ക് ബാംഗ്‌ളൂര്‍ പ്രസിഡന്റ് മധു പണ്ഡിത ദാസ, 375 ജീവനക്കാര്‍ എന്നിവരെ മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications