മകളുടെ മെഡി. സീറ്റ് ഉപേക്ഷിച്ചു: അടൂര്‍ പ്രകാശ്

മകള്‍ക്ക് കോളേജില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് മന്ത്രിയെന്ന നിലയില്‍ താനൊരു തരത്തിലും സ്വാധീനം ചെലുത്തിയിട്ടില്ല. തന്റെ മകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചുവെന്ന കാരണത്താല്‍ മറ്റൊരു കുട്ടിയുടെയും പ്രവേശനം നഷ്ടപ്പെടരുതെന്ന് തനിക്ക് നിര്‍ബന്ധമുള്ളതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മകള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നത് മെയ് മാസം മൂന്നാം തീയതിയാണ്. അന്ന് നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വന്നിട്ടില്ല. അന്ന് താന്‍ എം.എല്‍.എയോ, മന്ത്രിയോ അല്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് മകള്‍ക്ക് അഡ്മിഷന്‍ നല്‍കിയത്.
ഹോസ്റ്റല്‍ ഫീസിനത്തില്‍ 1,42,000 രൂപയും, ഒരു വര്‍ഷത്തെ ഫീസായി 28 ലക്ഷം രൂപയും അടച്ചിരുന്നു. 80 ലക്ഷം രൂപ ഒറ്റത്തവണയായി അടച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.
മെഡിക്കല്‍ പിജി പ്രവേശനത്തിലെ ക്രമക്കേടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ യഥാസമയം പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനാലാണ് മുക്കാല്‍ കോടി രൂപ കോഴ നല്‍കി പ്രവേശനം നല്‍കേണ്ട സാഹചര്യമുണ്ടായതെന്നും വി.എസ് ചൂണ്ടിക്കാട്ടി. ഈ വീഴ്ച മനപ്പൂര്‍വമാണെന്ന് സംശയിക്കുന്നതായും വി.എസ് പറഞ്ഞു. മന്ത്രിമാരുടെ മക്കള്‍ പ്രവേശനം നേടിയത് വഴിവിട്ട മാര്‍ഗത്തിലാണെന്നും വി.എസ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications