കുട്ടി ജയിലില്‍; അന്വേഷണം തുടങ്ങി
ആലുവ: പ്രായപൂര്‍ത്തിയാവാത്ത മോഷണക്കേസ് പ്രതിയെ സെന്‍ട്രല്‍ ജയിലിലടച്ചെന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപി എറണാകുളം റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും പിടിയിലായ കര്‍ണാടക സ്വദേശിയായ പതിനാറുകാരനെയാണ് മെയ് 13ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവില്‍ പാര്‍പ്പിച്ചത്.
മൊബൈല്‍ മോഷണത്തിനു പിടിയിലായ പ്രതി കന്നഡ ഭാഷയാണ് സംസാരിച്ചിരുന്നതെന്നും കന്നഡ അറിയാവുന്ന അഭിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ ചോദ്യം ചെയ്തതെന്നും പോലീസ് പറഞ്ഞു. പത്തൊന്‍പതു വയസു തികഞ്ഞെന്ന് പ്രതി പറഞ്ഞതു പ്രകാരമാണ് ജയിലില്‍ പാര്‍പ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ പിന്നീട് കണ്ണൂരിലെ ജയിലിലേക്ക് അയച്ച പ്രതിയെ ഇവിടെ വച്ച് വയറുവേദന വന്നപ്പോള്‍ ആശുപത്രിയില്‍ കാണിച്ചിരുന്നു. തുടര്‍ന്ന് ബാലന്റെ പ്രായത്തില്‍ സംശയം തോന്നിയ ജയില്‍ സൂപ്രണ്ട് ആശുപത്രി അധികൃതരോട് പ്രതിയുടെ പ്രായം പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പരിശോധിച്ച ഡോക്ടര്‍ പ്രതിക്ക് പതിനാറു വയസ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം പ്രതിയായ കുട്ടിയെ വീണ്ടും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് റൂറല്‍ എസ്പിയോട് അന്വേഷണം നത്താന്‍ ഡിജിപി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications