കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോയ്‌ലറ്റില്‍ വെള്ളമില്ല; റെയില്‍വേയ്ക്ക്10,000രൂപ

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: തീവണ്ടിയില്‍ യാത്രാസൗക്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന പരാതിയില്‍ റെയില്‍വേയ്ക്ക് 10,000 രൂപ പിഴ.

എക്‌സ്പ്രസ് തീവണ്ടിയിലെ റിസര്‍വേഷന്‍ കംപാര്‍ട്‌മെന്റില്‍ യാത്രാസൗകര്യങ്ങളൊരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷനാണ് പിഴയൊടുക്കാന്‍ ഉത്തരവിട്ടത്.

തൃശൂര്‍ മേലാടൂര്‍ സ്വദേശി ചക്കാലത്തില്‍ ബിജു പോള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍, എറണാകുളം ഏരിയാ മാനേജര്‍, റയില്‍വേ പൊലീസ്, എറണാകുളം സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പരാതിക്കാരനു 10,000 രൂപ നഷ്ടപരിഹാരവും 1000 രൂപ കോടതിച്ചെലവും നല്‍കാനാണ് വിധി.

ടിടിഇ മാര്‍ക്ക് പരാതി ബുക്ക് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നു കമ്മീഷന്‍ റയില്‍വേ സെക്രട്ടറിക്കു നിര്‍ദേശവും നല്‍കി.

2001 നവംബര്‍ 18ന് ആലപ്പുഴ-ബൊക്കാറോ എക്‌സ്പ്രസില്‍ യാത്ര ചെയ്ത പരാതിക്കാരന്റെ സ്യൂട്ട്‌കേസ് പിടിച്ചുപറിച്ചുവെന്നും, യാത്രയിലുടനീളം ടോയ്‌ലറ്റില്‍ വെള്ളം ലഭിക്കാതെ വലഞ്ഞുവെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.

English summary
State Consumer Commission has slapped a fine of Rs. 10,000, to Southern Railway over a pssengetr's petition,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X