14കാരിയുടെ കൊല; പ്രതികള്‍ പൊലീസുകാര്‍
ലഖിംപൂര്‍: പതിനാലുകാരിയെ പൊലീസ് സ്റ്റേഷനില്‍ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിയ്ക്കുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മുഖ്യമന്ത്രി മായാവതി പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി.
വെള്ളിയാഴ്ചയാണ് ഖേരി ജില്ലയിലെ ലഖിംപുര്‍ പട്ടണത്തിലെ പൊലീസ് സ്റ്റേഷനില്‍ വളപ്പില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. കാലി മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സ്റ്റേഷന്‍ വളപ്പിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ 11 പൊലീസുകാരെയും സസ്‌പെന്റ് ചെയ്തിരുന്നു. കുട്ടിയെ പൊലീസുകാര്‍ പീഡിപ്പിച്ചുകൊന്നതാണെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.
പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവം അന്വേഷിയ്ക്കാന്‍ സിബിഐ-സിഐഡി സംഘം രൂപീകരിച്ചിട്ടുണ്ട്. എഫ്‌ഐആറില്‍ സബ് ഇന്‍സ്‌പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് പ്രതികളാക്കിയിട്ടുണ്ട്.












Click it and Unblock the Notifications