17കാരിയെ സുഹൃത്തിന് മുന്നില്‍ മാനഭംഗപ്പെടുത്തി
മുംബൈ: കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ചൊവ്വാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി അയാള്‍ക്ക് മുന്നില്‍ വച്ചാണ് അജ്ഞാതര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്.
ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനടുത്തായി റിസര്‍വേഷന്‍ ഓഫിസീന് അരികില്‍ കുറ്റിച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നതിനിടയിലിട്ടാണ് അക്രമികള്‍ പീഡനം നടത്തിയത്. ഈ സമയത്ത് ഈ ഭാഗത്ത് പൊലീസുകാരാരും ഉണ്ടായിരുന്നില്ല. ഡോംബിവ്‌ലി സ്വദേശിനിയാണ് പീഡനത്തിനിരയായ യുവതി. മുംബൈ മെയിലില്‍ പുനെയില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു പെണ്‍കുട്ടി.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലൂടെ പരിചയപ്പെട്ട പുരുഷസുഹൃത്തിനെ കാണാനായിട്ടാണ് പെണ്‍കുട്ടി പുനെയ്ക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. തിരികെ തീവണ്ടിയില്‍ കല്യാണിലെത്തിയപ്പോള്‍ ഡോംബിവ്‌ലിയ്ക്ക് പോകാന്‍ വണ്ടികിട്ടിയില്ല.
ഈ സമയത്ത് പെണ്‍കുട്ടി മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തുകയും നേരം പുലരാനായി സ്റ്റേഷനില്‍ത്തന്നെ കാത്തിരിക്കുകയുമായിരുന്നു. ഇതിനിടെയാണ് അക്രമികളെത്തി സുഹൃത്തിനെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ആക്രമിച്ചത്.
തുടര്‍ന്ന് യുവതിയും കൂട്ടുകാരനും റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിരിക്കുന്ന രഹസ്യക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും അക്രമികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications