അധ്യാപിക വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു
കൊല്ലം: മോഷണക്കുറ്റമാരോപിച്ച് വിദ്യാര്‍ഥിനിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. കൊല്ലം വിമലഹൃദയ ഗേള്‍സ് സ്‌കൂളിലെ നിന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ വര്‍ഷയ്ക്കാണ് അധ്യാപികയില്‍ നിന്ന് മര്‍ദ്ദനമേറ്റത്. സഹപാഠിയുടെ കാണാതായ 10 രൂപ വര്‍ഷയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.
മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ പുതുവല്‍ പുരയിടത്തില്‍ വിനോദിന്റെ മകളാണ് വര്‍ഷ. വ്യാഴാഴ്ച വര്‍ഷയുടെ ക്ലാസിലെ ഒരു കുട്ടിയുടെ 10 രൂപ കാണാതായതിനെ തുടര്‍ന്ന് അധ്യാപികയെത്തി തിരച്ചില്‍ നടത്തി. പരിശോധനയില്‍ 'ഡി' എന്ന അടയാളമുള്ള 10 രൂപ നോട്ട് വര്‍ഷയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍ താന്‍ മോഷ്ടിച്ചിട്ടില്ലന്നും ഇന്റര്‍വെല്ലിന് പുറത്തു പോയപ്പോള്‍ ആരോ തന്റെ ബാഗില്‍ പണം കൊണ്ടിട്ടതാണെന്നുമാണ് വര്‍ഷ പറയുന്നത്.
അധ്യാപിക താന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകാതെ ചൂരല്‍ കൊണ്ട് പൊതിരെ തല്ലുകയായിരുന്നുവെന്നാണ് കുട്ടി പീഡനം വീട്ടുകാരെ അറിയിച്ചത്. വര്‍ഷയുടെ കാലിലെ പാടുകള്‍ കണ്ട അമ്മ ഷീജ വൈകിട്ടു തന്നെ സ്‌കൂളിലെത്തി പരാതി നല്‍കി.
സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേയ്ക്ക് മാര്‍ച്ചു നടത്തി. പ്രിന്‍സിപ്പലിന്റെ ഓഫീസിലെ ഉപകരണങ്ങള്‍ തകര്‍ത്ത 16 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പു നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിഇഒ അറിയിച്ചതിനെ തുടര്‍ന്ന് പിരിഞ്ഞു പോയി.
എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഓഫ് കത്തൊലിക് സ്‌കൂള്‍സ്, അഖിലകേരള ജീവന്‍ സംരക്ഷണ സമിതി എന്നീ സംഘടനകള്‍ പ്രതിഷേധമറിയിച്ചു.












Click it and Unblock the Notifications