കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലപീഡനത്തിനെതിരെ ലൈംഗികതൊഴിലാളികള്‍

  • By Nisha Bose
Google Oneindia Malayalam News

കാര്‍ട്ടുജീന: വിനോദസഞ്ചാരത്തിന്റെ മറവില്‍ കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊളംബിയുടെ തുറമുഖ നഗരമായ കാര്‍ട്ടുജീനയില്‍ ലൈംഗികതൊഴിലാളികള്‍ സംഘടിച്ചു.

വിനോദസഞ്ചാരികളായി എത്തുന്ന സ്വദേശീയരും വിദേശീയരുമായ ആളുകള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയുക, ടൂറിസ വ്യവസായത്തെ അന്താരാഷ്ട്ര ബാലപീഡന വിരുദ്ധ സമിതിയുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു ഇവര്‍ സംഘടിച്ചത്.

നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് പ്രൊട്ടക്ഷന്റെ കണക്കു പ്രകാരം രാജ്യത്തെ 35,000 കുട്ടികള്‍ ലൈംഗികതൊഴിലിലേയ്ക്ക് എത്തിപ്പെടുന്നുണ്ട്. ഇതില്‍ തന്നെ 2,000 പേര്‍ കാര്‍ട്ടുജീനയില്‍ നിന്നുള്ള കുട്ടികളാണ്. വിനോദസഞ്ചാര കേന്ദ്രമായ കാര്‍ട്ടുജീനയില്‍ ആവശ്യക്കാരെ കാത്ത് നില്‍ക്കുന്ന കുട്ടികളുടെ നീണ്ട നിര പതിവു കാഴ്ചയാണ്. ചില വ്യാജ ട്രാവല്‍ ഏജന്‍സികളും ഇടനിലക്കാരില്ലാതെ നെറ്റിലൂടെ കുട്ടികളെ സഞ്ചാരികള്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കുന്നുണ്ട്.

വിദേശികളാണ് കാര്‍ട്ടുജീനയിലെ കുട്ടികളെ കൂടുതലായും പീഡിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒരു ബാലനെ കൊന്ന കേസില്‍ ഇറ്റലിക്കാരനായ 72 കാരന് 15 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.

തങ്ങള്‍ എന്തായാലും വേശ്യാവൃത്തിയിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. ഇതില്‍ നിന്ന് ഒരു മോചനം പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ തങ്ങളുടെ ഗതി മറ്റൊരു കുട്ടിയ്ക്കും വരരുതെന്ന് ആഗ്രഹിയ്ക്കുന്നതിനാലാണ് ബാലപീഡനത്തിനെതിരെ സംഘടിയ്ക്കുന്നതെന്ന് ലൈംഗികതൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു.

ടൂറിസത്തിന്റെ മറവില്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിയ്ക്കുന്നവര്‍ക്ക് കൊളംബിയയില്‍ എട്ട് വര്‍ഷത്തെ തടവാണ് 2009 ലെ നിയമം അനുശാസിയ്ക്കുന്നത്.

English summary
Prostitutes have united in Colombia's port city and popular tourist destination, Cartagena, with the hopes of protecting children from an international network of pimps and sexual predators.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X