Get Updates
Get notified of breaking news, exclusive insights, and must-see stories!

നിശാപാര്‍ട്ടി: അറസ്റ്റിലായത് താരപുത്രന്‍ തന്നെ

മുബൈ: നിശാപാര്‍ട്ടിയ്ക്കിടെ പിടിയിലായവരില്‍ പ്രശസ്ത സിനിമാതാരം വിനോദ് ഖന്നയുടെ മകനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായ 300 പേരില്‍ വിനോദ് ഖന്നയുടെ മകനായ സാക്ഷി ഖന്നയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.

അറസ്റ്റ് ചെയ്യപ്പെട്ട 300 പേരുടേയും രക്തവും മൂത്രവും പരിശോധനയ്ക്കായി സ്‌റ്റേറ്റ് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്കയച്ചു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ ഇവര്‍ ഏതെങ്കിലും മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താനായാണിത്. ഇതിന്റെ റിപ്പോര്‍ട്ട് കുറച്ചു ദിവസത്തിനകം ലഭിയ്ക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ പാര്‍ട്ടിയുടെ സംഘാടകരില്‍ ആറാമത്തെ ആളെ ഇനിയും പോലീസ് അറസ്റ്റു ചെയ്തിട്ടില്ല. വിക്കി ഷാ എന്നറിയപ്പെടുന്ന ഇയാള്‍ക്കു വേണ്ടി പോലീസ് വലവിരിച്ചു കഴിഞ്ഞു എന്നാണ് സൂചന. നിശാപാര്‍ട്ടിയുടെ സംഘാടകരായ മറ്റ് അഞ്ചു പേരേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ അനില്‍ ജാദവ് എന്ന പോലീസുദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ ജൂലായ് 2 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്.

ഖാലാപൂര്‍ മൗണ്ട് വ്യൂ റിസോര്‍ട്ടില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന നിശാപാര്‍ട്ടിയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. അറസ്റ്റു നടന്ന വിവരമറിഞ്ഞ് പിടിയിലായവരുടെ ബന്ധുക്കള്‍ സംഭവസ്ഥത്ത് തടിച്ചു കൂടിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പരസ്യം നല്‍കിയാണ് സംഘാടകര്‍ പാര്‍ട്ടിയ്ക്ക് ആളെ കൂട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+