സ്വാശ്രയം: തലസ്ഥാനത്ത് തെരുവ് യുദ്ധം
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തലസ്ഥാനത്ത് എസ്.എഫ്.ഐയും, എ.ഐ.വൈ.എഫും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ചൊവ്വാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇരുപതോളം വിദ്യാര്‍ഥികളെയും 15 പൊലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റിലേക്ക് എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ലാത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയില്‍ സമരത്തിന്റെ മുന്‍നിരയില്‍ നിന്ന പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് ലാത്തിയടിയില്‍ തലയ്ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ മാധ്യമ്രപവര്‍ത്തകര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ലാത്തിയടിയേറ്റ് വിരണ്ടോടിയ പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് തിരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി.
അതിനിടെ സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭാ മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് എത്തി. നിയമസഭയുടെ കവാടത്തിന് മുമ്പില്‍ ബാരിക്കേഡ് വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജിന് പിന്നാലെ സമരക്കാരെ പിരിച്ച് വിടാന്‍ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പൊലീസ് യൂണിവേഴ്‌സിറ്റി കോളജില്‍ കയറി ഒറ്റപ്പെട്ട് പോയ വിദ്യാര്‍ഥികളെ പൊലീസ് തിരഞ്ഞ് പിടിച്ച് ആ്രകമിച്ചതായും ആക്ഷേപമുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതി്രകമത്തില്‍ ്രപതിഷേധിച്ച് എല്‍ .ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ ഇടതു നേതാക്കള്‍ പ്രകടനം നടത്തി. സ്വാശ്രയ മാനേജ്‌മെന്റിന് വേണ്ടിയാണ് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നതെന്നും ഇത് തുടര്‍ന്നാല്‍ കേരളം ആളിക്കളത്തുമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications