ഐടിക്കാരിയെ ആക്രമിച്ച കേസ്: മുഖ്യപ്രതി കീഴടങ്ങി
കാക്കനാട്: രാത്രി ജോലിയ്ക്കു പോകുകയായിരുന്ന ഐടി ജീവനക്കാരിയായ തെസ്‌നി ബാനുവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. വാഴക്കാല സ്വദേശി താജുദ്ദീന്‍(31)ആണ് ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയല്‍ കീഴടങ്ങിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ താജുദ്ദീന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു.
താജുദ്ദീന്‍ പൊലീസ് സ്‌റ്റേഷനിലോ കോടതിയിലോ ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് ഇയാള്‍ വ്യാഴാഴ്ച വൈകിട്ടു മൂന്നിന് അഭിഭാഷകനോടൊപ്പം കോടതിയിലെത്തി മജിസ്‌ട്രേട്ട് പി.എസ്. ജോസഫ് മുമ്പാകെ കീഴടങ്ങിയത്. ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടു.
ജൂണ്‍ കഴിഞ്ഞ 19 നു രാത്രിയാണ് സുഹൃത്തിനൊപ്പം ജോലിസ്ഥലത്തേയ്ക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശിനി തെസ്‌നി ബാനു ആക്രമണത്തിനിരയായത്.
പ്രതികള്‍ക്കായി തിരച്ചില്‍ നോട്ടീസ് ഇറക്കാന്‍ നടപടി സ്വീകരിക്കുന്നതിനിടെ രണ്ടാം പ്രതി പള്ളിക്കര മോറക്കാല സ്വദേശി തോമസും മൂന്നാം പ്രതി കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന അനില്‍കുമാറും പിടിയിലായിരുന്നു.












Click it and Unblock the Notifications