കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷ സ്വവര്‍ഗരതി അസുഖമെന്ന് മന്ത്രി

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: പുരുഷ സ്വവര്‍ഗരതി പ്രകൃതിവിരുദ്ധം മാത്രമല്ല ഒരു രോഗമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്.

പാശ്ചാത്യരാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഈ രോഗം കടന്നുവന്നത്. ഇന്ത്യന്‍ സമൂഹം ഇത്തരം പ്രവണതകള്‍ക്കെതിരെ കരുതിയിരിക്കണമെന്നും നിര്‍ഭാഗ്യവശാല്‍ ഇത്തരം രോഗികളുടെ എണ്ണം കൂടി വരികയാണെന്നും അദ്ദേഹം വിശദീകരിച്ചു. എച്ച്.ഐ.വി എയ്ഡ്‌സ് ബാധിതരുടെ കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്നു ആസാദ്.

ഇന്ത്യന്‍ സമൂഹത്തിന് ഇത് ഹാനികരമാണ്. സ്ത്രീ ലൈംഗികതൊഴിലാളികളെ കണ്ടെത്താനും ബോധവത്കരണം നടത്താനും എളുപ്പത്തില്‍ കഴിയുമ്പോള്‍ പുരുഷ ലൈംഗിക തൊഴിലാളികളെ തിരിച്ചറിയുക ഏറെ പ്രയാസകരമാണെന്ന് ആസാദ് പറഞ്ഞു.

അതേ സമയം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതി എങ്ങനെ രോഗമാവുമെന്ന് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (എന്‍എ.സി.ഒ) വക്താക്കള്‍ ചോദിയ്ക്കുന്നു. ഇത് പ്രകൃതിവിരുദ്ധമല്ല മറിച്ച് ഒരു ലൈംഗികാഭിരുചി മാത്രമാണ്.

എന്‍എസിഒ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 4.12 ലക്ഷം പുരുഷ സ്‌നേഹികളാണുള്ളത്. ഇതില്‍ 2.74 ലക്ഷം പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ലൈംഗിക ക്ഷമതയുള്ള പുരുഷന്‍മാരില്‍ 4.2 ശതമാനവും സ്വവര്‍ഗവുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ട്.

യുഎന്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ എച്ച്‌ഐവി രോഗബാധിതരുടെ സാദ്ധ്യത മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ 9.2 ശതമാനമാണെങ്കില്‍ പുരുഷലൈംഗിക തൊഴിലാളികളില്‍ 7.3 ശതമാനവും സ്ത്രീലൈംഗിക തൊഴിലാളികളില്‍ 4.9 ശതമാനവുമാണ്.

ചെന്നൈ, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ഒറീസ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുരുഷ സ്വവര്‍ഗ സ്‌നേഹികളുള്ളത്.

English summary
For the Union health minister Ghulam Nabi Azad, men having sex with men (MSMs) is not only "unnatural" but also a "disease." According to Azad, "this disease has come to India from foreign shores", and Indian society needs to be prepared to face it. Unfortunately, he said, the number of "such people" is increasing by the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X